31 October Saturday

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ 3 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
ചെങ്ങളായി
മാനസികാസ്വാസ്ഥ്യമുള്ള  ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ  മൂന്നുപേർ അറസ്റ്റിൽ. ചെങ്ങളായി അരിമ്പ്ര സ്വദേശികളായ നടുക്കുന്നുമ്മൽ സിയാദ് (33), പുലിമുണ്ട മുഹമ്മദ് ബാഷ (35), ചെട്ടിപ്പീടിക അബൂബക്കർ (52) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്‌‌പി ടി കെ രത്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കടയിൽ സാധനം വാങ്ങാൻ പോയ യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.  പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെ ബൈക്കിൽ യുവതിയെ സിയാദ്  കൊണ്ടുപോകുന്നത് കണ്ട് നാട്ടുകാർ  തടയുകയായിരുന്നു.  സിഐ ഇ പി സുരേശന്റെ നേതൃത്വത്തിൽ  നടത്തിയ ചേദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിയുന്നത്. 
കടയിൽ പോവുകയായിരുന്ന യുവതിയെ സിയാദ് പ്രലോഭിപ്പിച്ച് ബൈക്കിൽ അരിമ്പ്ര -ചുഴലി റോഡരികിലെ ആളൊഴിഞ്ഞ ഷെഡിലെത്തിക്കുകയായിരുന്നു. സിയാദ് അറിയിച്ചതിനെത്തുടർന്ന് മുഹമ്മദ് ബാഷയും അബൂബക്കറും ഓട്ടോയിൽ അവിടെയെത്തുകയും മൂവരും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. ബൈക്കും ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. സിയാദ് നേരത്തെ പീഡന കേസിലും ആട് മോഷണ കേസിലും പ്രതിയായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top