25 September Monday

നിർമാണത്തൊഴിലാളികളുടെ കലക്ടറേറ്റ്‌ മാർച്ച്‌ ജൂൺ 16ന്‌

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
കണ്ണൂർ  
നിർമാണത്തൊഴിലാളി സെസ്‌ കലക്ഷൻ തദ്ദേശ സ്ഥാപനങ്ങൾ വഴി പിരിച്ചെടുക്കുക, ക്ഷേമനിധി അനൂകുല്യങ്ങൾ യഥാസമയം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌  ജൂൺ 16ന്  കലക്ടറേറ്റിന്‌  മുന്നിലും ഏരിയാ കേന്ദ്രങ്ങളിൽ സർക്കാർ ഓഫീസുകൾക്കുമുന്നിലും നിർമാണത്തൊഴിലാളികൾ  മാർച്ചും ധർണയും നടത്താൻ കൺസ്ട്രക്‌ഷൻ ഫെഡറഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
സെസ്‌ കുടിശ്ശിക പൂർണമായും പിരിച്ചെടുക്കുക, പെൻഷൻ കുടിശ്ശിക അടിയന്തരമായും വിതരണം ചെയ്യുക, കല്ല്, മണൽ ഖനനം സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരിക, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌. ഫെഡറഷൻ പ്രസിഡന്റ് അരക്കൻ ബാലൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, ടി പ്രസാദ്, ആർ കെ കുഞ്ഞിക്കണ്ണൻ, കെ പി ബാലകൃഷ്ണൻ, എം വേലായുധൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ശശി സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top