07 July Thursday

കാട്ടാനയാക്രമണം വനാതിർത്തിയിൽ സൗരോർജ 
തൂക്കുവേലി വേണം

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

 

ഇരിട്ടി
അയ്യങ്കുന്ന്‌ പഞ്ചായത്തിലെ മുടിക്കയം, പാലത്തിൻകടവ്‌ മേഖലകളിൽ തുടരുന്ന കാട്ടാനയാക്രമണം തടയാൻ കർണാടക വനാതിർത്തിയായ ബാരാപോൾ മുതൽ കൂട്ടുപുഴ വരെ സൗരോർജ തൂക്കുവേലി നിർമിക്കണമെന്ന ആവശ്യം സർക്കാരിൽ സമർപ്പിക്കുമെന്ന്‌ വനം മേധാവികൾ. കച്ചേരിക്കടവ്‌ സ്‌കൂളിൽ ചേർന്ന ജനജാഗ്രതാ സമിതി യോഗത്തിലാണ്‌ വനം വകുപ്പധികൃതർ ഇക്കാര്യം അറിയിച്ചത്‌. 
വനാതിർത്തികളിലെ സ്വകാര്യ കൃഷിയിടങ്ങൾ സുരക്ഷിതമാക്കാൻ വ്യക്തികൾക്ക്‌ സൗരോർജ വേലി നിർമിക്കാൻ ധനസഹായം അനുവദിക്കണമെന്ന്‌ യോഗത്തിൽ  കർഷകർ ആവശ്യപ്പെട്ടു. കാട്ടാനകളുടെയും വന്യജീവികളുടെയും അക്രമണത്തിൽ കൃഷി നശിച്ച കർഷകർ സർക്കാരിന്റെ ഇ ഡിസ്‌ട്രിക്ട്‌ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണമെന്ന്‌  സെക്‌ഷൻ ഫോറസ്‌റ്റർ കെ ജിജിൽ അറിയിച്ചു. കർണാടകത്തിലെ മാക്കൂട്ടം സംരക്ഷിതവനത്തിൽനിന്നാണ്‌ ആനകൾ അടക്കമുള്ള വന്യജീവികൾ തുടർച്ചയായി മുടിക്കയം, പാലത്തിൻകടവ്‌ മേഖലകളിൽ എത്തുന്നതെന്ന്‌ കർഷകർ പറഞ്ഞു. 
   യോഗത്തിൽ വാർഡംഗം ഐസക്‌ ജോസഫ്‌ അധ്യക്ഷനായി. വാർഡംഗം ബിജോയ്‌ പ്ലാത്തോട്ടം, ബ്ലോക്ക്‌ പഞ്ചായത്തംഗം മേരി റെജി കോട്ടയിൽ, ഫാ. മാത്യു നരിക്കുഴി, സെക്ഷൻ ഫോറസ്‌റ്റർ എ കെ ബാലൻ, ജോഷി ഇല്ലിക്കക്കുന്നേൽ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top