14 July Tuesday

ഒരാള്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
കണ്ണൂർ
ജില്ലയിൽ ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി കലക്ടർ അറിയിച്ചു. 23ന് മുംബൈയിൽനിന്ന് നാട്ടിലെത്തിയ കോട്ടയം മലബാർ സ്വദേശി 45കാരനാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 25ന് അഞ്ചരക്കണ്ടി കോവിഡ് ചികിത്സാകേന്ദ്രത്തിൽ‌ ഇദ്ദേഹം സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു‌. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 197 ആയി. 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 
നിലവിൽ 11676 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 47 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തിൽ 69 പേരും തലശേരി ജനറൽ ആശുപത്രിയിൽ 26 പേരും ജില്ലാ ആശുപത്രിയിൽ 19 പേരുമാണ്‌. വീടുകളിൽ 11,515 പേർ നിരീക്ഷണത്തിൽ കഴിയുന്നു.  ജില്ലയിൽനിന്ന്‌ 6082 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 5818  ഫലം ലഭ്യമായി. 5489  ഫലം നെഗറ്റീവാണ്. 264  ഫലം ലഭിക്കാനുണ്ട്.
പ്രധാന വാർത്തകൾ
 Top