13 July Monday

ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായം

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
കുറ്റൂർ
പാറക്കടവിലെ കെ വി ജാനകി ഒരു മാസത്തെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ  മധുസൂദനൻ ഏറ്റുവാങ്ങി.
കരിപ്പാൽ ജ്വാല ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ബിരിയാണി വിൽപന നടത്തി. വിൽപനയിലൂടെ ലഭിച്ച 25,000 രൂപ സി കൃഷ്ണൻ എംഎൽഎ ഏറ്റുവാങ്ങി. പി പി ബാലൻ 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
പാടിയോട്ടുചാൽ കൊട്രാടിയിലെ നിവേദ രാജേഷ് തുണി, ഗ്ലാസ്, ബോട്ടിൽ എന്നിവയിൽ ചിത്രങ്ങൾ തീർത്ത് അത് വിറ്റുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ടി വി സുധീഷ്‌ ഏറ്റുവാങ്ങി.
പയ്യന്നൂർ
കരിവെള്ളൂർ കൊഴുമ്മലിലെ വൈക്കത്ത‌്  രാമചന്ദ്രന്റെയും കെ കെ പി ഇന്ദിരയുടെയും  മകൻ കെ പി ശ്രീനാഥും പയ്യന്നൂരിലെ കലിയന്തിൽ തമ്പാന്റെയും രാധാമണിയുടെയും മകൾ നിത്യയും തമ്മിലുള്ള വിവാഹ വേദിയിൽനിന്ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് അമ്പതിനായിരം രൂപ നൽകി.  സി കൃഷ‌്ണൻ എംഎൽഎ ചെക്ക‌് ഏറ്റുവാങ്ങി. 
 മലബാർ  ദേവസ്വം എംപ്ലോയീസ‌് യൂണിയൻ (സിഐടിയു) പയ്യന്നൂർ ഏരിയാ കമ്മിറ്റി ക്ഷേത്ര ജീവനക്കാരിൽനിന്ന്‌  സ്വരൂപിച്ച 46,100 രൂപ സി കൃഷ‌്ണൻ എംഎൽഎക്ക‌് കൈമാറി.  പരവന്തട്ട ഉദയപുരം ക്ഷേത്രം 50,000 രൂപ സി കൃഷ‌്ണൻ എംഎൽഎക്ക‌് കൈമാറി. കാനായി മുക്കൂട‌് യുവജന കൂട്ടായ‌്മ ബിരിയാണി മേളയിലൂടെ സമാഹരിച്ച തുക സി കൃഷ‌്ണൻ എംഎൽഎക്ക‌് കൈമാറി. 
തായിനേരി എസ‌്എബിടിഎംഎച്ച‌്എസ‌്എസ‌ിൽനിന്ന്‌ വിരമിക്കുന്ന പ്രധാനാധ്യാപകൻ ടി എൻ മധു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് 50,000 രൂപ നൽകി. കെഎസ‌്ടിഎ ജില്ല ട്രഷറർ കെ ശശീന്ദ്രൻ ഏറ്റുവാങ്ങി.
കുഞ്ഞിമംഗലം  
കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്രം ഒരു ലക്ഷത്തി പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഷിജു മല്ലിയോടൻ ടി വി രാജേഷ് എംഎൽഎക്ക് തുക കൈമാറി.
എരമം
എരമം നോർത്ത് കിഴക്കേക്കരയിലെ പോത്തേര സാവിത്രിയമ്മ  ഒരുമാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.  ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ സി സത്യപാലൻ ഏറ്റുവാങ്ങി.
കുറ്റൂർ നെല്യാട്‌ നോർത്തിലെ പിലാക്കൽ അമ്മിണി 5000 രൂപയും കുടുക്കേൻ നാരായണൻ ഒരുമാസത്തെ പെൻഷൻ തുകയും നൽകി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി പി ദിവ്യ ഏറ്റുവാങ്ങി. നെല്യാട്‌ നോർത്തിലെ പുതിയടവൻ കുഞ്ഞിക്കണ്ണൻ ഒരു മാസത്തെ പെൻഷൻ തുക നൽകി. പി സജികുമാർ ഏറ്റുവാങ്ങി.
കുഞ്ഞിമംഗലം
മല്ലിയോട്ട് പാലോട്ട്കാവ്  ദുരിതാശ്വാസ നിധിയിലേക്ക് 1,10,000 രൂപ നൽകി. ക്ഷേത്രം മുഖ്യ കർമി ഷിജു മല്ലിയോടൻ ടി വി രാജേഷ്  എംഎൽഎയ്‌ക്ക് കൈമാറി.
മല്ലിയോട്ട് കൂട്ടായ്മ  ബിരിയാണി ചാലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 42,745 രൂപ  ടി വി  രാജേഷ്  എംഎൽഎയ്‌ക്ക്‌ കൈമാറി.
 
പ്രധാന വാർത്തകൾ
 Top