തലശേരി
ലോക നാടക ദിനത്തിൽ സംഘടിപ്പിച്ച നാടക നടത്തം തലശേരിക്ക് കൗതുകമായി. വിവിധ വേഷങ്ങളണിഞ്ഞ് നടീനടന്മാർ നാടക നടത്തത്തിൽ പങ്കെടുത്തു. ബിഇഎംപി സ്‌കൂൾ പരിസരത്ത് ആരംഭിച്ച് വാദ്യാർപീടികക്കടുത്ത ആർട്‌സ് സൊസൈറ്റി പരിസരത്ത് സമാപിച്ചു. പവി കോയ്യോടിന്റെ പാട്ടുംവരയും വിജേഷ് കോഴിക്കോടിന്റെ നാടകപ്പാട്ടും നാടകവുമുണ്ടായി. നാടക് മേഖലാ സെക്രട്ടറി വിനോദ് നാരോത്ത് നാടകദിന സന്ദേശം നൽകി. എഴുത്തുകാരൻ എൻ ശശിധരൻ, ഡോ. ടി കെ അനിൽകുമാർ എന്നിവർ പ്രഭാഷണം നടത്തി. ഡോ. മഹേഷ് മംഗലാട്ട് അധ്യക്ഷനായി. ഒ അജിത് കുമാർ, പ്രേംനാഥ്, സീതാനാഥ് , ടി ടി വേണുഗോപാലൻ, സുരേഷ് ചെണ്ടയാട്, എൻ ധനഞ്ജയൻ, കതിരൂർ ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
രാമചന്ദ്രൻ മൊകേരിയെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളുടെ സമാഹാരം "എന്നുടലെൻ മാനിഫെസ്റ്റോ’ പുസ്തകം ഉഷ രാമചന്ദ്രൻ മൊകേരിക്ക് നൽകി സതീഷ്ബാബുവും എൻ ശശിധരന്റെ "അടുക്കള’ മൂന്നാം പതിപ്പ് ദിവ്യ റിനേഷിന് നൽകി സന്തോഷ് മാനിച്ചേരിയും പ്രകാശിപ്പിച്ചു. എൻ ശശിധരന്റെ "ശശിധരന്റെ നാടകങ്ങൾ’ രാജൻ ചെറുവാട്ടിന് നൽകി വി കെ പ്രഭാകരനും " വാക്കിൽ ചരിത്രം’ റീനക്ക് നൽകി നോവലിസ്റ്റ് അശോകനും പ്രകാശിപ്പിച്ചു. നാടക് മേഖലാ കമ്മറ്റിയും ശ്യാമ തലശേരിയും തലശേരി ആർട്സ് സൊസൈറ്റിയും ചേർന്നാണ് ലോക നാടക ദിനാഘോഷം സംഘടിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..