27 March Monday

ഓർമകളിൽ കനലായി കെ വി സുധീഷ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ രക്തസാക്ഷി കെ വി സുധീഷ് അനുസ്‌മരണ സമ്മേളനം കാരായി രാജൻ ഉദ്‌ഘാടനംചെയ്യുന്നു

കൂത്തുപറമ്പ് 
തൊക്കിലങ്ങാടിയിലെ വീട്ടിൽ ആർഎസ്എസ്സുകാർ അരുംകൊല ചെയ്ത കെ വി സുധീഷിന്റെ ഓർമകളിൽ നാടൊന്നിച്ചു.  പ്രിയനേതാവിന്റെ ഇരുപത്തിയൊമ്പതാമത് രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തിൽ ആയിരങ്ങൾ  അണിനിരന്നു. കൂത്തുപറമ്പ് ഗവ. ആശുപത്രിയുടെ സമീപത്തുനിന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ബഹുജനറാലിയും വളന്റിയർ മാർച്ചും ആരംഭിച്ചു. 
തൊക്കിലങ്ങാടിയിൽഅനുസ്മരണ പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ ഉദ്‌ഘാടനംചെയ്തു. രാവിലെ സുധീഷിന്റെ സ്മൃതികുടീരത്തിൽ  സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ, കെ  വി സുധീഷിന്റെ അമ്മ നാരായണി, സഹോദരിമാർ, കുടുംബാംഗങ്ങൾ, പ്രവർത്തകർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. അനുസ്മരണച്ചടങ്ങിൽ എം സുകുമാരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ധനഞ്ജയൻ, ടി  ഷബ്‌ന, ഏരിയാ സെക്രട്ടറി ടി ബാലൻ, എൻ കെ ശ്രീനിവാസൻ, കെ പി വി പ്രീത, പി എം മധുസൂദനൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top