11 August Thursday

കണ്ടോത്ത് ദിനേശ് ബീഡി 
ഗോഡൗണിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

കണ്ടോത്ത്- ദിനേശ് ബീഡി ഗോഡൗണിലെ തീ അഗ്നിരക്ഷാ സേനാംഗങ്ങൾ അണയ്‌ക്കുന്നു

 
പയ്യന്നൂർ 
ദേശീയപാതക്ക് സമീപം കണ്ടോത്ത് ദിനേശ് ബീഡി ഗോഡൗണിൽ തീപിടിത്തം. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. വെള്ളി വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കഫേ ദീനേശ് ഹോട്ടലിന് പിന്നിലായി പ്രവർത്തിക്കുന്ന ഗോഡൗണിൽ ബീഡി ഉണക്കാനിടുന്ന ഭാഗത്തുനിന്നാണ് തീപടർന്നത്. സമീപത്തെ ഹാളിൽ ലേബളിങ്ങിൽ ഏർപ്പെട്ട തൊഴിലാളികളാണ് ഗോഡൗണിലെ ചേമ്പറിൽ  പുക ഉയരുന്നത് കണ്ടത്. ഉടൻ പയ്യന്നൂർ അഗ്നിസുരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. 
കഴിഞ്ഞ ദിവസങ്ങളിൽ തൊഴിലാളികളിൽനിന്ന്‌ ശേഖരിച്ച് ഉണക്കാനിട്ട എട്ടു ലക്ഷത്തോളം ബീഡികളാണ് കത്തിനശിച്ചത്. സ്‌റ്റേഷൻ ഓഫീസർ ടി കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് തീയണച്ചത്. ടി ഐ മധുസൂദനൻ എംഎൽഎ, മുൻ എംഎൽഎ സി കൃഷ്‌ണൻ തുടങ്ങിയവർ സ്ഥലത്തെത്തി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top