ഉളിക്കൽ
മഹാരാഷ്ട്ര പാൽഘറിൽ നടന്ന ദേശീയ സബ് ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ ടീമിൽ തിളങ്ങി വോയ്സ് ഓഫ് മണിക്കടവിന്റെ താരങ്ങൾ.
അണ്ടർ 15, 13 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ സ്വർണം നേടിയാണ് കേരളം ഇരട്ടക്കിരീടം ആറാമതും ഉറപ്പിച്ചത്. അണ്ടർ 15 വിഭാഗത്തിൽ ഡോൺ കുര്യൻ ബിനോയ്, അബി അബീഷ്, സായന്ത് സജീവൻ, പി എസ് അനുമോൾ എന്നിവരും അണ്ടർ 13 ഇനത്തിൽ പി എസ് ആദർശ്, അലൻ മാത്യു, ക്രിസ്റ്റോ ബിനു, ഡെറിൻ ബിജു, ജോസ് മരിയ ജോജു, അനിറ്റ മരിയ മനോജ് എന്നിവരുമുൾപ്പെട്ട വോയ്സ് ഓഫ് മണിക്കടവ് താരങ്ങൾ കേരള ടീമിന് കരുത്തായി. അണ്ടർ 13ൽ കേരള ടീമിലെ പത്തിൽ അഞ്ചുപേരും മണിക്കടവ് സെന്റ് തോമസ് യുപി വിദ്യാർഥികളും അണ്ടർ 15ൽ അഞ്ചുപേർ മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർഥികളുമാണ്. കായികരംഗത്ത് തുടർച്ചയായി മണിക്കടവ് സെന്റ് തോമസും വോയ്സ് ഓഫ് മണിക്കടവും നേട്ടങ്ങളിലേക്ക് കുതിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..