പിലാത്തറ
ചെറുതാഴം അക്കേഷ്യ മുക്ത പഞ്ചായത്താകുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ നാലിന് കുളപ്പുറത്ത് മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും.
ഹരിത കേരളം മിഷൻ, കൃഷി - കർഷകക്ഷേമ വകുപ്പ്, വനം വന്യജീവി വകുപ്പ്, കശുവണ്ടി വികസന കോർപറേഷൻ തുടങ്ങിയവയുടെ സഹായവും ജനകീയ പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പാക്കുക.
പഞ്ചായത്തിലെ 820 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന അക്കേഷ്യ പാരിസ്ഥിതിക–-ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഘട്ടംഘട്ടമായി വാർഡ് അടിസ്ഥാനത്തിൽ അക്കേഷ്യ നിറഞ്ഞ പ്രദേശങ്ങൾ കണ്ടെത്തി ഉടമസ്ഥർ മുഖേന മുറിച്ചുമാറ്റാനുള്ള ബോധവൽക്കരണം നടത്തും. ഇവിടെ വിവിധ വൃക്ഷത്തെകൾ നട്ടുപിടിപ്പിക്കാനുള്ള സഹായം നൽകും. വൃക്ഷത്തൈകളും അവ നടാനുള്ള മനുഷ്യാധ്വാനവും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നൽകും. മാവ്, പ്ലാവ്, കശുമാവ്, മുള, മറ്റ് ഫലവൃക്ഷ തൈകൾ തുടങ്ങിയവയാണ് മുറിച്ചുമാറ്റുന്ന അക്കേഷ്യക്ക് പകരമായി ഭൂവുടമകൾക്ക് ലഭിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..