08 December Wednesday

തളിപ്പറമ്പ്‌ ഏരിയയിലെ വരിസംഖ്യ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

തളിപ്പറമ്പ്‌ ഏരിയയിലെ ദേശാഭിമാനി വരിസംഖ്യ സിപിഐ എം ഏരിയാ സെക്രട്ടറി കെ സന്തോഷിൽനിന്ന്‌ സംസ്ഥാന കമ്മിറ്റിയംഗം ജയിംസ്‌ മാത്യു ഏറ്റുവാങ്ങുന്നു.

 തളിപ്പറമ്പ്

ദേശാഭിമാനി ക്യാമ്പയിനിന്റെ ഭാഗമായി  തളിപ്പറമ്പിൽ 3059 പുതിയ വരിക്കാരെ ചേർത്തു. ഇതോടെ ഏരിയയിൽ ദേശാഭിമാനി വരിക്കാരുടെ എണ്ണം  9800 ആയി.  പാർടി കോൺഗ്രസിനോടനുബന്ധിച്ച്‌ വരിക്കാരുടെ എണ്ണം പതിനായിരമാക്കും. 
   കെ കെ എൻ പരിയാരം ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ എം ഏരിയാ സെക്രട്ടറി കെ സന്തോഷ് സംസ്ഥാന കമ്മിറ്റിയംഗം ജയിംസ് മാത്യുവിന് വരിക്കാരുടെ ലിസ്റ്റ് കൈമാറി. ജില്ലാ കമ്മിറ്റിയംഗം പി കെ ശ്യാമള അധ്യക്ഷയായി. ജില്ലാ കമ്മിറ്റിയംഗം പി മുകുന്ദൻ, ദേശാഭിമാനി യൂണിറ്റ്‌ മാനേജർ സജീവ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
 
ദേശാഭിമാനി യോഗം ഇന്ന്‌
കണ്ണൂർ 
ദേശാഭിമാനി ക്യാമ്പയിന്റെ ഭാഗമായി ബുധനാഴ്‌ച രണ്ട്‌ ഏരിയകളിൽ സിപിഐ എം ലോക്കൽ സെക്രട്ടറിമാരുടെയും ഏജന്റുമാരുടെയും യോഗം നടക്കും. പകൽ രണ്ടിന്‌ എടക്കാടും വൈകിട്ട്‌ അഞ്ചിന്‌ പിണറായിയിലും ഏരിയാ കമ്മിറ്റി ഓഫീസുകളിലാണ്‌ യോഗം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top