16 October Saturday

അരികെയുണ്ട്‌, റേഞ്ച്‌...

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

പേരാവൂരിൽ ടാബ്‌ വിതരണം മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യുന്നു.

പേരാവൂർ
വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ നെറ്റ്‌വർക്ക് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ആദിവാസി മേഖലയിലെ 100 വിദ്യാർഥികൾക്ക് ടാബ് നൽകി. ഇതിനകം 400  വിദ്യാർഥികൾക്ക് ഓൺലൈൻ ഉപകരണങ്ങൾ നൽകി. മൂന്നാംഘട്ട ടാബ് വിതരണം തദ്ദേശഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ ഉദ്ഘാടനംചെയ്തു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയായി.   പദ്ധതിയിലേക്ക് പ്രോഗ്രസീവ് ഹോമിയോപ്പതിക് ഫോറം നൽകുന്ന ഏഴരലക്ഷം രൂപയുടെ ചെക്ക് ഡോ. കെ പി ഉമ്മർ അലി, ഡോ ആർ രാഹുൽ എന്നിവർ മന്ത്രിക്ക്‌ കൈമാറി.  ആദിവാസി വിദ്യാർഥികൾക്കുള്ള ടാബുകൾ ഇരിട്ടി നഗരസഭാ ചെയർമാൻ കെ ശ്രീലത,  പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി രാജേഷ് (ആറളം),  ടി ബിന്ദു (മുഴക്കുന്ന്), പി പി വേണുഗോപാൽ (പേരാവൂർ), എം റിജി (കോളയാട്), ആന്റണി സെബാസ്റ്റ്യൻ (കണിച്ചാർ), സി ടി അനീഷ് (കേളകം) ഫിലോമിന തുമ്പൻ തുരുത്തി (വൈസ് പ്രസിഡന്റ്‌  കൊട്ടിയൂർ) എന്നിവർ ഏറ്റുവാങ്ങി. 
ഓരോ പഞ്ചായത്തിലും 
ഒരു വിനോദസഞ്ചാര കേന്ദ്രം: മന്ത്രി 
പേരാവൂര്‍
വിനോദസഞ്ചാരമേഖലയിൽ കേരളത്തെ ഒന്നാമതാക്കുമെന്നും ഓരോ പഞ്ചായത്തിലും ഒരു വിനോദസഞ്ചാര കേന്ദ്രം തുടങ്ങാനുള്ള പ്രവര്‍ത്തനം തുടങ്ങിയതായും തദ്ദേശ മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.  എല്ലാ പഞ്ചായത്തിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കും. 15 വര്‍ഷംകൊണ്ട് ലോകത്തെ വികസിത രാഷ്ട്രങ്ങളുടെ ഒപ്പംനില്‍ക്കുന്ന  സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള  ശ്രമങ്ങളാണ്  നടക്കുന്നത്‌ .   
നെറ്റ്‌വര്‍ക്ക് പദ്ധതിയുടെ ഭാഗമായി പേരാവൂരില്‍ 100 ടാബുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top