20 October Tuesday

കെ എൽ 86 പയ്യന്നൂരിന‌് സ്വന്തം താലൂക്ക് സബ‌് ആർടി ഓഫീസ് ഉദ്ഘാടനം 29ന്

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020
പയ്യന്നൂർ
സംസ്ഥാന വെഹിക്കിൾ ഡിപ്പാർട്ട‌്മന്റിന്റെ കെ എൽ 86 പയ്യന്നൂരിന‌് സ്വന്തം‌. പയ്യന്നൂർ താലൂക്കിന്റെ ഭാഗമായി അനുവദിച്ച സബ് ആർടി ഓഫീസ‌്  29ന‌് പകൽ 11ന് മുഖ്യമന്ത്രി ഓൺലൈനിൽ നിർവഹിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ സി കൃഷ്ണൻ എംഎൽഎ, കൺവീനർ കണ്ണൂർ ആർടിഒ ഇ എസ് ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു. ദേശീയ പാതയിൽ വെള്ളൂർ പോസ‌്റ്റ‌് ഓഫീസിന് സമീപം എച്ച്ആർ പ്ലാസ  കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ഓഫീസ്. ചെറുപുഴ റോഡിൽ ഏച്ചിലാംവയലിൽ ഡ്രൈവിങ് ടെസ്റ്റിനും മറ്റുമായി  സ്ഥലം കണ്ടെത്തിയിണ്ട്‌‌.  ഡ്രൈവിങ് ലൈസൻസ്, പെർമിറ്റ്, ടാക‌്സ‌്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് പരിശോധന തുടങ്ങി വകുപ്പു മായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. 
ജോ.‌ ആർടിഒ, മോട്ടോർ വെഹിക്കിൾസ് ഇൻസ‌്പെക‌്ടർ, രണ്ട് അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ‌്പെക‌്ടകർമാർ, ഒരു ഹെഡ് അക്കൗണ്ടന്റ‌്, രണ്ട് ക്ലർക്കുമാർ എന്നിങ്ങനെ ഏഴ് ഉദ്യോഗസ്ഥരെയാണ‌് ഇവിടെ നിയമിച്ചത്‌. 
തളിപ്പറമ്പ് സബ് ആർടി ഓഫീസിന് കീഴിലുള്ള കരിവെള്ളൂർ, വെള്ളൂർ, രാമന്തളി, കോറോം, പുളിങ്ങോം, തിരുമേനി, പെരിങ്ങോം, വയക്കര, പെരിന്തട്ട, ആലപ്പടമ്പ, കാങ്കോൽ, പെരളം, വെള്ളോറ, കുറ്റൂർ, എരമം, പയ്യന്നൂർ എന്നീ വില്ലേജുകളും കണ്ണൂർ ആർടി ഓഫീസിന് കീഴിലുള്ള പാണപ്പുഴ, കടന്നപ്പള്ളി, ചെറുതാഴം, കുഞ്ഞിമംഗലം, ഏഴോം, മാടായി എന്നീ വില്ലേജുകളും പയ്യന്നൂർ ആർടി ഓഫീസിന് കീഴിലാവും. നാൽപതോളം ഡ്രൈവിങ് സ്കൂളുകളാണ് നിർദിഷ്ട ഓഫീസിന്റൈ പരിധിയിലുള്ളത‌്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top