27 September Monday

കെപിസിസി മുൻ സെക്രട്ടറി 
എം പി മുരളി എൻസിപിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ , എംപി മുരളിയെ ഹാരമണിയിച്ച് സ്വീകരിച്ചപ്പോൾ

കണ്ണൂർ
കെപിസിസി മുൻ സെക്രട്ടറിയും പ്രമുഖ എ വിഭാഗം നേതാവുമായ എം പി മുരളി കോൺഗ്രസിൽനിന്ന്‌ രാജിവച്ച്‌ എൻസിപിയിൽ ചേർന്നു. കൊച്ചിയിലെ എൻസിപി ആസ്ഥാനത്തു നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ അംഗത്വം നൽകി. ഒരുമാസം മുമ്പാണ്‌ മുരളി കെപിസിസി സെക്രട്ടറിസ്ഥാനം രാജിവച്ചത്‌. 
കോൺഗ്രസ് സംസ്ഥാന,- ജില്ലാ നേതൃത്വങ്ങളിൽനിന്ന്‌ തുടർച്ചയായുണ്ടായ അവഗണനയിൽ പ്രതിഷേധിച്ചാണ്‌ രാജിയെന്ന്‌ മുരളി വാർത്താക്കുറിപ്പിൽ പറഞ്ഞു. ബിജെപിയുടെ വർഗീയ, ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ചെറുവിലനക്കാതെ ഒളിച്ചോടുന്ന കോൺഗ്രസിൽ ഇനിയും തുടരാൻ ആഗ്രഹിക്കുന്നില്ല. സ്ഥിരം പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻപോലും സാധിക്കാത്തനിലയിൽ കോൺഗ്രസ്‌ ദുർബലമായി. മോഡി സർക്കാരിന്റെ വർഗീയ–- ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്ന ശരത് പവാറിന്റെ കരങ്ങൾക്ക്‌ ശക്തിപകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
   അഞ്ചു പതിറ്റാണ്ടിലധികമായി കണ്ണൂർ ജില്ലയിൽ കോൺഗ്രസിന്റെ അമരത്തുള്ള മുരളി കെപിസിസി എക്സിക്യൂട്ടീവ് അംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന ട്രഷറർ, കെഎസ്‌യു സംസ്ഥാന സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പിലാത്തറ അഗ്രികൾച്ചറൽ ബാങ്ക് പ്രസിഡന്റും പയ്യന്നൂർ കോളേജ് ഗവേണിങ്‌ ബോഡി ജനറൽ സെക്രട്ടറിയുമായിരുന്നു. ‘കണ്ണൂർ മെട്രോ’ സാഹാഹ്ന പത്രത്തിന്റെ എംഡിയാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top