28 September Tuesday
ജാതി അടിസ്ഥാനത്തിൽ കൂലി

കേന്ദ്രനീക്കം പ്രാകൃതം: എൻ ചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

കെഎസ്‌കെടിയു, പികെഎസ്, ബികെഎംയു സംഘടനകൾ‌ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സംയുക്ത പ്രതിഷേധ ധർണ കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ‌ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
ജാതി അടിസ്ഥാനത്തിൽ കൂലി നിശ്‌ചയിച്ച്‌ തൊഴിലാളികളിൽ ഭിന്നിപ്പുണ്ടാക്കി തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കാനാണ്‌ ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന്‌  കെഎസ്‌കെടിയു സംസ്ഥാന  സെക്രട്ടറി എൻ ചന്ദ്രൻ.   പദ്ധതിയിൽ ജാതീയ വേർതിരിവുണ്ടാക്കുന്നതിൽ പ്രതിഷേധിച്ച്‌ കെഎസ്‌കെടിയു, പികെഎസ്‌, ബികെഎംയു എന്നിവ കണ്ണൂരിൽ നടത്തിയ ധർണ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒരേ തൊഴിലിന്‌  ജാതി അടിസ്ഥാനത്തിൽ വ്യത്യസ്‌ത കൂലി നൽകുന്ന പ്രാകൃതരീതി നേരത്തെ ഒഴിവാക്കിയതാണ്‌. എന്നാൽ തൊഴിലാളികളിൽ ഭിന്നിപ്പുണ്ടാക്കി പദ്ധതിയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ബിജെപി സർക്കാർ  ജാതി അനുസരിച്ച്‌ കൂലി എന്ന രീതി കൊണ്ടുവരാൻ ശ്രമിക്കുന്നത്‌. ജനാധിപത്യത്തിന്‌ വെല്ലുവിളിയാണിതെന്നും എൻ ചന്ദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top