03 August Monday

കരുതലൊരുക്കിയവർക്ക്‌ ഐആർപിസിയുടെ ആദരം

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

പ്രവാസി സഹോദരങ്ങളെ പരിചരിച്ച ഐആർപിസി വളണ്ടിയർമാരെ ആദരിക്കൽ തലശേരി റൂറൽബാങ്ക്‌ ഹാളിൽ ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു.

തലശേരി
ജീവൻ പണയപ്പെടുത്തി പ്രവാസി സഹോദരങ്ങളെ പരിചരിച്ച  വളണ്ടിയർമാർക്ക്‌ ഐആർപിസിയുടെ ആദരം. തലശേരിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ സന്നദ്ധസേവനം നടത്തിയ 24 ഐആർപിസി വളണ്ടിയർമാരെയാണ്‌ ആദരിച്ചത്‌. തലശേരി റൂറൽബാങ്ക്‌ഹാളിൽ ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ ഉപഹാരവും സർട്ടിഫിക്കറ്റും സമർപ്പിച്ചു. നഗരസഭാ ചെയർമാൻ സി കെ രമേശൻ അധ്യക്ഷനായി. ക്വാറന്റൈൻ കാലത്ത്‌ സ്‌നേഹസാന്ത്വനം പകർന്നവരെ ആദരിക്കുന്ന ചടങ്ങിൽ ആശംസനേരാൻ പ്രവാസികളുമെത്തി. 
പുലർച്ചെ മുതൽ പാതിരാത്രിവരെ പ്രവാസി സഹോദരങ്ങൾക്ക്‌ കരുതലൊരുക്കിയ സന്നദ്ധവളണ്ടിയർമാരുടെ സേവനം മഹത്തരമാണെന്ന്‌ പി ജയരാജൻ പറഞ്ഞു. ഹോട്ട്‌സ്‌പോട്ടുകളിൽനിന്ന്‌ വരുന്നവരെ പരിചരിക്കാനാണ്‌ ഐആർപിസി വളണ്ടിയർമാർ സേവന സന്നദ്ധരായി മുന്നോട്ട്‌വന്നതെന്നും- പി ജയരാജൻ പറഞ്ഞു. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ, ഐആർപിസി ചെയർമാൻ പി എം സാജിദ്‌, സെക്രട്ടറി മുഹമ്മദ്‌ അഷറഫ്‌, എം സി പവിത്രൻ, പ്രവാസികളായ ഡി കെ വേണുഗോപാൽ, സേതു അരവിന്ദ്‌, കെ സി സനൽബാബു, ഐആർപിസി സോണൽകമ്മിറ്റി കൺവീനർ സി വത്സൻ, എൻ സുധീഷ്‌ എന്നിവർ സംസാരിച്ചു. മുഴുവൻ വളണ്ടിയർമാർക്കും വ്യാപാരി വ്യവസായി സമിതി തലശേരി മുനിസിപ്പൽ കമ്മിറ്റി കിറ്റുകൾ നൽകി. 
ഐആർപിസി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പയ്യന്നൂരിലെ  ഐആർപിസി വളണ്ടിയർമാരെ ശനിയാഴ്‌ച ആദരിക്കും. കൈരളി മിനി ഓഡിറ്റോറിയത്തിൽ  ഉപദേശക സമിതി  ചെയർമാൻ പി ജയരാജൻ ഉദ‌്ഘാടനംചെയ്യും.
 
 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top