07 August Friday

ഇന്ന‌് കൈമാറും: ഫുട‌്ബോൾതാരം സഹലിന്റെ ജേഴ‌്സിക്ക‌് രണ്ട്‌ ലക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
പയ്യന്നൂർ
ഇന്ത്യൻ ഫുട‌്ബോൾതാരം സഹൽ അബ്ദുൾ സമദിന്റെ ജേഴ‌്സി ലേലത്തിൽ വച്ചപ്പോൾ 2,02,005 രൂപ ലഭിച്ചു. റീ സൈക്കിൾ കേരള പദ്ധതിയിൽ ഡിവൈഎഫ‌്ഐ പയ്യന്നൂർ ബ്ലോക്ക‌് കമ്മിറ്റിയാണ‌് സഹൽ വേൾഡ‌് കപ്പ‌് ക്വാളിഫൈയിങ്‌ മാച്ചിൽ അണിഞ്ഞ ജേഴ‌്സി ലേലത്തിൽ വച്ചത‌്. ക്ലബ‌് 2005 ടർഫ‌് കോർട്ടും ഗ്രേറ്റ‌് കവ്വായിയും ചേർന്നാണ‌് ജേഴ‌്സ‌ി സ്വന്തമാക്കിയത‌്. ‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് നൽകുന്നതിനായി ശനിയാഴ‌്ച വൈകിട്ട‌് അഞ്ചിന‌് കവ്വായി പാർക്കിൽ സിപിഐ‌ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ തുക ഏറ്റുവാങ്ങും. സഹൽ അബ്ദുൾ സമദ‌് നേരിട്ട‌് ജേഴ‌്സി കൈമാറും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top