08 August Saturday

30 ഏക്കറിൽ നെൽകൃഷിയുമായി മോറാഴ ബാങ്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
ധർമശാല
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി തരിശിട്ട വയലിൽ കൃഷിയിറക്കി മോറാഴ ബാങ്ക്. ഏഴ് ‌വർഷമായി കാടുപിടിച്ചു കിടന്ന നണിച്ചേരി വയലിനെയാണ് മോറാഴ–- കല്യാശേരി സർവീസ് സഹകരണ ബാങ്ക് കൃഷിയോഗ്യമാക്കിയത്. ഒരുലക്ഷം രൂപയോളം ചെലവഴിച്ചാണ് 20 ഏക്കർ വയൽ ജനകീയ കൂട്ടായ്മയിൽ കൃഷിക്കായി ഒരുക്കിയത്. കർഷകസംഘം, കർഷക തൊഴിലാളി യൂണിയനുകളുടെയും ആന്തൂർ കൃഷിഭവന്റെയും പൂർണ സഹകരണത്തോടെയായിരുന്നു കൃഷി. 
നെൽകൃഷിയുടെ നടീൽ ആന്തൂർ നഗരസഭാ ചെയർമാൻ പി കെ ശ്യാമള ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് എം വി ജനാർദനൻ അധ്യക്ഷനായി. കൃഷി ഓഫീസർ ടി ഒ വിനോദ് കുമാർ, നഗരസഭാ സ്ഥിരം സമിതി ചെയർമാൻ പി പി ഉഷ, കൗൺസിലർ കെ പുഷ്പജൻ, കെ പി വൽസൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി എൻ മധുസൂദനൻ സ്വാഗതവും കൺവീനർ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. ബക്കളം വയലിൽ 10 ഏക്കർ സ്ഥലത്തും ബാങ്ക്‌ കൃഷി ചെയ്യുന്നുണ്ട്. വിളവെടുപ്പ് കഴിഞ്ഞാൽ ബ്രാന്റഡ് അരി ഉൽപാദിപ്പിച്ച് വിതരണം ചെയ്യുമെന്ന് എം വി ജനാർദനൻ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top