07 August Friday

ഫൂട്ട് ഓവർ ബ്രിഡ്ജ് പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
പയ്യന്നൂർ
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കിഴക്കേ കവാടത്തിലേക്കുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമാണം പൂർത്തിയായി. സി കൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്ന് 85 ലക്ഷം, പയ്യന്നൂർ നഗരസഭയുടെ സെന്റേജ് ചാർജ് ഉൾപ്പെടെ ഏഴ്‌ ലക്ഷം എന്നിങ്ങനെ 92 ലക്ഷം രൂപയുടെ ചെലവിലാണ് നിർമാണം.
ഫൂട്ട് ഓവർ ബ്രിഡ്ജ് ഇല്ലാത്തതിനാൽ പ്ലാറ്റ് ഫോം മുറിച്ചു കടന്നാണ് യാത്രക്കാർ പോകാറുള്ളത്. കിഴക്കേ കവാടത്തിൽ റെയിൽവേയുടെ സ്ഥലം ഉപയോഗിച്ച് പാർക്കിങ്‌ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിരുന്നെങ്കിലും നടപടികൾ തുടങ്ങിയിട്ടില്ല.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top