കണ്ണൂർ
എൻഎഫ്‌പിടിഇ, ബിഎസ്‌എൻഎൽ എംപ്ലോയീസ് യൂണിയൻ നേതാവായിരുന്ന കെ എ ഗൗതമൻ അനുസ്മരണയോഗം കെ ജി ബോസ് മന്ദിരത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. എഐബിഡിപിഎ ജില്ലാ പ്രസിഡന്റ് കെ ശാന്തകുമാർ അധ്യക്ഷനായി.
ബിഎസ്‌എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി മനോഹരൻ, കീച്ചേരി രാഘവൻ, എൻ ഒ സുരേന്ദ്രൻ, കെ മോഹനൻ, കെ വി നാരായണൻ, പുതിയടവൻ നാരായണൻ, എം കെ പ്രേംജിത്ത്, ടി ആർ രാജൻ, കെ പ്രകാശൻ, കെ ആർ ആർ വർമ്മ, സി പി ചാത്തു എന്നിവർ സംസാരിച്ചു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി വി രാമദാസ് സ്വാഗതവും ബി പി രമേശൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..