03 July Sunday

കണ്ണൂരിൽ 
30 ലക്ഷത്തിന്റെ 
സ്വർണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

 കണ്ണൂർ 

വിമാനത്താവളത്തിൽ  30 ലക്ഷം രൂപയുടെ 658 ഗ്രാം സ്വർണം കസ്‌റ്റംസ്‌ പിടികൂടി. യാത്രക്കാരനിൽനിന്ന് 18 ലക്ഷം രൂപയുടെ സ്വർണവും ടെർമിനൽ കെട്ടിടത്തിലെ ശുചിമുറിയിൽ  ഉപേക്ഷിച്ച നിലയിൽ അഞ്ചുലക്ഷം രൂപയുടെ സ്വർണവുമാണ് പിടിച്ചത്. ദുബായിൽനിന്ന് ഗോ എയർ വിമാനത്തിലെത്തിയ കർണാടക ഭട്കൽ സ്വദേശി  മുഹമ്മദ് ഡാനിഷിൽനിന്നാണ്‌ 18 ലക്ഷം വിലവരുന്ന 304 ഗ്രാം സ്വർണം പിടിച്ചത്‌. സ്വർണമിശ്രിതവും ആഭരണങ്ങളുമാണ് കണ്ടെടുത്തത്‌.  ടെർമിനൽ കെട്ടിടത്തിലെ ശുചിമുറിയിൽനിന്ന്‌ 268 ഗ്രാം സ്വർണവും കണ്ടെടുത്തു. പിടിക്കപ്പെടുമെന്നായപ്പോൾ സ്വർണം ഉപേക്ഷിച്ചതാണെന്ന് കരുതുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top