25 June Saturday

അഭിമാനമായി ഉയരുന്നു, ആയുർവേദ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

കല്യാട്ടെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ ആദ്യഘട്ട നിർമാണ പ്രവൃത്തി ആരംഭിച്ചപ്പോൾ

ശ്രീകണ്ഠപുരം
ആയു‍ർവേദ ചികിത്സയ്‌ക്കും ഗവേഷണത്തിനുമായി   പടിയൂർ -–-കല്യാട് പഞ്ചായത്തിൽ ഉയരുന്നത് സംസ്ഥാന സർക്കാരിന്റെ  അഭിമാന പദ്ധതി. അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. 100 കിടക്കകളുള്ള ആശുപത്രി ബ്ലോക്ക്, മാനുസ്‌ക്രിപ്റ്റ് സ്റ്റഡി സെന്റർ, ഹെർബൽ നഴ്സറി എന്നിവയാണ് ഒന്നാംഘട്ടത്തിൽ  നിർമിക്കുന്നത്. 36.5 ഏക്കറിൽ കിഫ്ബി അനുവദിച്ച 69 കോടി ഉപയോഗിച്ചാണ് ഒന്നാംഘട്ട പ്രവൃത്തി. മാനുസ്‌ക്രിപ്റ്റ് സ്റ്റഡി സെന്ററിന്റെ നിർമാണം  ഡിസംബറിൽ പൂർത്തിയാകും.
പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ ഡിജിറ്റലൈസ് ചെയ്താണ് താളിയോല ഗ്രന്ഥങ്ങൾ സൂക്ഷിക്കുക. 2023 ജൂലൈയോടെ ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയാകും.  
പച്ചപ്പണിയും പാറ 
311 ഏക്കറിൽ 300 കോടി ചെലവിലാണ് കല്യാട് തട്ടിൽ ഗവേഷണ കേന്ദ്രം.    ഔഷധത്തോട്ടവും ഒരുക്കുന്നുണ്ട്‌. രാജ്യാന്തര നിലവാരമുള്ള ചികിത്സാ സൗകര്യം ഒരുങ്ങുന്നതോടെ ആയുർവേദത്തിലും വൻ നിക്ഷേപത്തിന് കളമൊരുങ്ങും. പല മാറാരോഗങ്ങൾക്കും ആയുർവേദത്തിൽ ചികിത്സയുള്ളതിനാൽ  ഇത്തരം അറിവുകൾ നാട്ടുവൈദ്യന്മാരിൽനിന്നു ശേഖരിക്കും. ആയുർവേദ ചികിത്സയ്ക്കായി  വിദേശികളെ ആകർഷിക്കാനും ലക്ഷ്യമിടുന്നുണ്ട്.  
അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയം,  മാനുസ്ക്രിപ്റ്റ് റീഡിങ് സെന്റർ, ശാസ്ത്രജ്ഞന്മാർക്കുള്ള ക്വാട്ടേഴ്‌സ്, വിദ്യാർഥികൾകുള്ള സ്റ്റുഡന്റ് ഹൗസിങ്‌, ഫാക്കൽറ്റികൾക്കുള്ള ഹൗസിങ്‌ സംവിധാനം എന്നിവയും ഗവേഷണ കേന്ദ്രത്തിൽ ഉണ്ടാകും.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top