16 July Thursday

ബാങ്കുകൾക്ക്‌ മുന്നിൽ വ്യാപാരി ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 കണ്ണൂർ

കോവിഡ് സാഹചര്യത്തിൽ വ്യാപാര വായ്പകൾക്കുള്ള  മൊറട്ടോറിയം ഒരു വർഷമാക്കുക, മൊറോട്ടോറിയം കാലത്തെ പലിശയും പിഴപ്പലിശയും ഒഴിവാക്കുക, പരസ്പര ജാമ്യത്തിൽ ട്രേഡേഴ്‌സ് ലോൺ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി ദേശസാൽകൃത ബാങ്കുകൾക്ക് മുന്നിൽ പ്രതിഷേധ  ധർണ നടത്തി. ജില്ലയിൽ 91 കേന്ദ്രങ്ങളിലായിരുന്നു  കോവിഡ് മാനദണ്ഡം പാലിച്ചുള്ള ധർണ.  ജില്ലാതല ഉദ്ഘാടനം എസ്‌ബിഐ പാപ്പിനിശേരി ശാഖയ്ക്കു മുന്നിൽ സംസ്ഥാന ജോ.‌ സെക്രട്ടറി വി ഗോപിനാഥ് നിർവഹിച്ചു.  കെ സദാനന്ദൻ അധ്യക്ഷനായി. വി പ്രദീപൻ സാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top