08 July Wednesday

4 പേർക്ക്‌ സമ്പർക്കത്തിലൂടെ 8 പേർക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 കണ്ണൂർ

ജില്ലയിൽ എട്ടുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.  രണ്ടുപേർ ദുബായിൽനിന്നും രണ്ടുപേർ മുംബൈയിൽനിന്നും വന്നവരാണ്. ബാക്കി നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയെന്നും  കലക്ടർ ടി വി സുഭാഷ്‌ അറിയിച്ചു. 
17ന് ഐഎക്‌സ് 344 വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂർ സ്വദേശികളായ പതിമൂന്നുകാരനും ഏഴു വയസ്സുകാരിയുമാണ് ദുബായിൽനിന്നു വന്നവർ. പന്ന്യന്നൂർ സ്വദേശികളായ 64കാരനും 62കാരനും 18ന്‌ മുംബൈയിൽനിന്ന്‌ വന്നതാണ്‌.  കഴിഞ്ഞ ദിവസം കോവിഡ്‌ ബാധിച്ചു മരിച്ച ധർമടത്തെ അറുപത്തിരണ്ടുകാരിയുടെ കൊച്ചുമക്കളായ നാലു കുട്ടികൾക്കാണ്‌ സമ്പർക്കത്തിലൂടെ രോഗബാധ. ഒമ്പത് വയസ്സുകാരികളായ രണ്ടുപേരും പത്തും പതിനഞ്ചും വയസ്സുള്ള മറ്റു രണ്ടു പെൺകുട്ടികൾക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 196 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.  നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11,397 ആയി.  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 58ഉം  അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ 66 ഉം തലശേരി ജനറൽ ആശുപത്രിയിൽ 23 ഉം കണ്ണൂർ ജില്ലാ ആശുപത്രിയിൽ 18 പേരുമുണ്ട്‌. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത് 11,232 പേർ. 
ഇതുവരെ ജില്ലയിൽനിന്ന്‌ 5917 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 5725 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5410 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 192 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രധാന വാർത്തകൾ
 Top