17 January Sunday

വികസന അട്ടിമറിക്കെതിരെ താക്കീതായി എൽഡിഎഫ്‌ ബഹുജന കൂട്ടായ്‌മകൾ

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020

ബക്കളത്ത്‌ എൽഡിഎഫ്‌ ബഹുജന കൂട്ടായ്‌മ സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണൂർ
നാടിന്റെ വികസന മുന്നേറ്റം എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ ജനകീയ പ്രതിരോധം.  ‘കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ്‌ സംഘടിപ്പിച്ച ജനകീയകൂട്ടായ്‌മ, കേന്ദ്ര അന്വേഷണ ഏജൻസികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച്‌ കേരളത്തിന്റെ വികസനപദ്ധതികൾ അട്ടിമറിക്കുന്നതിനെതിരായ ഉജ്വലമായ താക്കീതായി. പഞ്ചായത്ത്‌, നഗരസഭാ ആസ്ഥാനങ്ങൾ ഉൾപ്പെടെ ജില്ലയിലെ 86 കേന്ദ്രങ്ങളിലായിരുന്നു പരിപാടി.
കണ്ണൂർ പഴയ ബസ്‌സ്‌റ്റാൻഡിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. കക്കാട്‌ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌ കുമാറും തോട്ടടയിൽ കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി യു ബാബു ഗോപിനാഥും ഉദ്‌ഘാടനം ചെയ്‌തു. സിപിഐ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ തളിപ്പറമ്പിലും പരിയാരത്തും ഉദ്‌ഘാടനം നിർവഹിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ കൂത്തുപറമ്പ്‌ മാങ്ങാട്ടിടത്തും കെ കെ രാഗേഷ്‌ എംപി ചാലയിലും ടി വി രാജേഷ്‌ എംഎൽഎ പിലാത്തറയിലും എ എൻ ഷംസീർ എംഎൽഎ  തലശേരി പഴയ ബസ്‌സ്‌റ്റാൻഡിലും ഉദ്‌ഘാടനം ചെയ്‌തു. കേരള കോൺഗ്രസ്(എം)‌ സംസ്ഥാന ജനറൽ സെക്രട്ടറി പി ടി ജോസ്‌ ആലക്കോടും എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ രാജൻ മതുക്കോത്തും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ കൊളച്ചേരിയിലും എൽജെഡി ജില്ലാ പ്രസിഡന്റ്‌ കെ പി മോഹനൻ പാട്യത്തും കോൺഗ്രസ്‌ എസ്‌ ജില്ലാ പ്രസിഡന്റ്‌ കെ കെ ജയപ്രകാശ്‌ രാമന്തളിയിലും ഉദ്‌ഘാടനം ചെയ്‌തു. 
എൽഡിഎഫ്‌ നേതാക്കളായ എം സുരേന്ദ്രൻ ചമ്പാടും വത്സൻ പനോളി ഇരിട്ടിയിലും എൻ ചന്ദ്രൻ താഴെ ചൊവ്വയിലും പി ഹരീന്ദ്രൻ അഞ്ചരക്കണ്ടി തട്ടാരിയിലും ടി ഐ മധുസൂദനൻ പയ്യന്നൂരിലും ടി കെ ഗോവിന്ദൻ കാർത്തികപുരത്തും പി വി ഗോപിനാഥ്‌ പടിയൂരിലും എൻ സുകന്യ കണ്ണൂർ പള്ളിക്കുന്നിലും പി ശശി കടമ്പൂരിലും ടി കൃഷ്‌ണൻ കാക്കയങ്ങാടും കെ മനോഹരൻ കോളയാടും വി ജി പത്മനാഭൻ പേരാവൂരിലും എ പ്രദീപൻ ചിറ്റാരിപ്പറമ്പിലും അഡ്വ. വി ഷാജി മണത്തണയിലും അഡ്വ. കെ ജെ ജോസഫ്‌ അടക്കാത്തോടും തോമസ്‌ ടി മാലത്ത്‌ കൊട്ടിയൂരിലും സി സത്യപാലൻ ചെറുപുഴയിലും കെ പി വി പ്രീത മാലൂരിലും ഒ വി നാരായണൻ ഏഴോത്തും പി പി ദാമോദരൻ കടന്നപ്പള്ളിയിലും വി നാരായണൻ കരിവെള്ളൂരിലും കെ വി സുമേഷ്‌ ചെങ്ങളായിയിലും കെ ശ്രീധരൻ വള്ളിത്തോടും ബിനോയ്‌ കുര്യൻ ആറളത്തും പി കെ ശബരീഷ്‌ കുമാർ മുഴപ്പാലയിലും ഉദ്‌ഘാടനം നിർവഹിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top