17 January Sunday

കതിരൂർ ഡിവിഷൻ അങ്കം പേരിനുമാത്രം

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020
എൽഡിഎഫിന്റെ ടി ടി റംല കഴിഞ്ഞ തവണ 18,948  വോട്ടിന്റെ ഭൂരിപക്ഷത്തിന്‌  ജയിച്ച ഡിവിഷനിൽ ഇക്കുറി എൽഡിഎഫിന്റെ വിജയത്തെക്കുറിച്ച്‌ ആർക്കും ആശങ്കയില്ല. ക്ഷേമകാര്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി  ചെയർമാനെന്ന നിലയിൽ റംല ഡിവിഷനിൽ നടത്തിയ  വികസന പ്രവർത്തനങ്ങളും എൽഡിഎഫ്‌ സർക്കാരിന്റെ   ജനക്ഷേമ നടപടികളുമാണ്‌ തെരഞ്ഞെടുപ്പിൽ ചർച്ചയാവുക.   യുവ സാരഥിയായ മുഹമ്മദ്‌ അഫ്‌സലിനെയാണ്‌ എൽഡിഎഫ്‌   ഇത്തവണ രംഗത്തിറക്കിയത്‌. 
സിപിഐ എം തലശേരി ഏരിയാകമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം, എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അഫ്‌സൽ   കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാനായിരുന്നു.  
കോൺഗ്രസിലെ ടി പി ഹരിദാസനാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി‌. ബിജെപിയിലെ എ സജീവനാണ്‌ എൻഡിഎ‌ സ്ഥാനാർഥി. 
മൊകേരി പഞ്ചായത്ത്‌, കതിരൂരിലെ  17 വാർഡുകളും പിണറായിയിലെ ഒമ്പതും പന്ന്യന്നൂരിലെ  മൂന്നും വാർഡുകൾ  ഉൾപ്പെടുന്നതാണ്‌  കതിരൂർ ഡിവിഷൻ. പുല്യോട്‌, കതിരൂർ, ചുണ്ടങ്ങാപ്പൊയിൽ, വള്ള്യായി, മൊകേരി, ചമ്പാട്‌, പൊന്ന്യം,  എരുവട്ടി എന്നിവയാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top