16 January Saturday

കണ്ണൂർ കോർപ്പറേഷൻ വിളിപ്പുറത്ത്‌, ഏതുനേരത്തും

സ്വന്തം ലേഖകൻUpdated: Thursday Nov 26, 2020
കണ്ണൂർ
പടന്നയിൽ യു പുഷ്‌പരാജിന്‌ പരിചയപ്പെടുത്തലിന്റെ ആവശ്യമേയില്ല. ഏവർക്കും ഏതുസമയത്തും വിളിപ്പുറത്തുള്ള പൊതുപ്രവർത്തകൻ. ജനപ്രതിനിധിയായും അല്ലാതെയും   നാട്ടുകാരുടെകൂടെ വർഷങ്ങളായുള്ള ‌പുഷ്‌പരാജിനും എൽഡിഎഫിനും വിജയത്തെക്കുറിച്ച്‌ ശങ്കയേതുമില്ല. 
കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പടന്ന ഡിവിഷനിലെ സ്ഥാനാർഥിയാണ്‌ പുഷ്പരാജ്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയാണ് മത്സരിക്കുന്നത്. രണ്ടുതവണ കണ്ണൂർ നഗരസഭയുടെ പ്രതിപക്ഷ നേതാവായി. നഗരസഭയിൽ വൻ ഭൂരിപക്ഷമുണ്ടായിരുന്ന കാലത്ത്‌  യുഡിഎഫ് ഭരണ സമിതി നടപ്പാക്കാൻ ശ്രമിച്ച ജനവിരുദ്ധമായ  നടപടികളെ എതിർത്തുതോൽപിച്ചു. തീരദേശ ജനതയുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കുമായി മുഴുവൻ സമയവും പുഷ്‌പരാജ്‌ കൂടെനിന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ആളുകൾ മടിച്ചുനിന്നപ്പോൾ സധൈര്യം എറ്റെടുത്ത ഐആർപിസി വളണ്ടിയർമാരുടെ മുൻനിരയിൽ പുഷ്പരാജും ഉണ്ടായിരുന്നു.  മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ വൈസ് പ്രസിഡന്റ്, മാപ്പിളബേ ചെറുകിട ബോട്ട് അസോസിയേഷൻ സെക്രട്ടറി എന്നി സ്ഥാനങ്ങളും വഹിച്ചിരുന്നു.  നിലവിൽ സിപിഐ എം സിറ്റി ലോക്കൽ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top