31 October Saturday
419 രോഗബാധിതർ , 347 സമ്പർക്കം

പിന്നാലെയുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

 കണ്ണൂർ

ആശ്വാസമേതുമില്ലാതെ പടരുകയാണ്‌ ജില്ലയിലെ കോവിഡ്‌ ബാധിതരുടെ നിരക്ക്‌.  വെള്ളിയാഴ്‌ച  419 പേർക്കാണ്‌ രോഗം  സ്ഥിരീകരിച്ചത്‌. ഇതിൽ 347 പേർക്കും സമ്പർക്കത്തിലൂടെയാണ്.  ഒരാൾ വിദേശത്തുനിന്നും 51 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരും 20 പേർ ആരോഗ്യ പ്രവർത്തകരുമാണ്.  ഇതുവരെ റിപ്പോർട്ട് ചെയ്‌ത കോവിഡ് പോസിറ്റീവ് കേസുകൾ 9455 ആയി. 217 പേർ വെള്ളിയാഴ്‌ച രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 5938 ആയി. ജില്ലയിൽ 2048 പേർ വീടുകളിലും 964 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.  നിലവിൽ നിരീക്ഷണത്തിലുള്ളത് 14323 പേരാണ്. ഇതിൽ 13251 പേർ വീടുകളിലും 1072 പേർ ആശുപത്രികളിലുമാണ്.
സമ്പർക്കം- 
കണ്ണൂർ കോർപ്പറേഷൻ(37), ആന്തൂർ (3), ഇരിട്ടി(9), കൂത്തുപറമ്പ് (9), പാനൂർ (7), പയ്യന്നൂർ (7), ശ്രീകണ്ഠപുരം , തലശേരി(12), തളിപ്പറമ്പ് (7), മട്ടന്നൂർ (9), ആലക്കോട്(3), അഞ്ചരക്കണ്ടി(5), ആറളം, അയ്യൻകുന്ന്‌, അഴീക്കോട്(3), ചപ്പാരപ്പടവ്, ചെമ്പിലോട്, ചെങ്ങളായി(2), ചെറുകുന്ന്, ചെറുപുഴ, ചെറുതാഴം(8), ചിറക്കൽ(2), ചിറ്റാരിപ്പറമ്പ്(2), ധർമടം(11), എരമം കുറ്റൂർ(3), എരുവേശ്ശി, ഏഴോം, കടമ്പൂർ(2), കടന്നപ്പള്ളി –-പാണപ്പുഴ(2), കതിരൂർ, കല്യാശേരി(9), കണിച്ചാർ, കാങ്കോൽ ആലപ്പടമ്പ(3), കണ്ണപുരം(3), കരിവെള്ളൂർ പെരളം(4), കീഴല്ലൂർ(2), കേളകം, കൊളച്ചേരി (9), കോളയാട്(5), കോട്ടയം(11), കൊട്ടിയൂർ(9), കുഞ്ഞിമംഗലം(2), കുന്നോത്തുപറമ്പ്(6), കുറുമാത്തൂർ(5), കുറ്റ്യാട്ടൂർ, മലപ്പട്ടം(2), മാലൂർ(7), മാങ്ങാട്ടിടം(4), മാട്ടൂൽ, മയ്യിൽ(6), മുണ്ടേരി(6), മുഴക്കുന്ന്‌ (2), മുഴപ്പിലങ്ങാട്(14), നടുവിൽ(3), നാറാത്ത്, ന്യൂമാഹി, പന്ന്യന്നൂർ(2), പാപ്പിനിശ്ശേരി(3), പരിയാരം(10), പാട്യം, പട്ടുവം, പായം(3), പയ്യാവൂർ(2), പെരളശേരി(12), പേരാവൂർ(5), പിണറായി(7), രാമന്തളി(2), തില്ലങ്കേരി(6), ഉദയഗിരി(2), വളപ്പട്ടണം, വേങ്ങാട്(17), കോഴിക്കോട്.
 
62 വാര്‍ഡുകൂടി കണ്ടെയ്‌ന്‍മെന്റ് സോൺ
ജില്ലയിൽ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌ത 62 തദ്ദേശ സ്ഥാപന വാർഡുകൂടി കണ്ടെയ്‌ൻമെന്റ് സോണുകളായി.  
ആലക്കോട് 13, 21, ആറളം 2, അഴീക്കോട് 13, ചെറുതാഴം 7, ചിറക്കൽ 6, ധർമടം 2, എരമം–- കുറ്റൂർ 14, എരഞ്ഞോളി 13, എരുവേശി2, ഇരിട്ടി  1, 6 കടമ്പൂർ 10, കടന്നപ്പള്ളി–- പാണപ്പുഴ 1, കതിരൂർ 15, കല്യാശേരി 7, കണ്ണൂർ 3, 36, 37, കീഴല്ലൂർ 5, 7, 12, 13, 14, കൊളച്ചേരി 4, കൂടാളി 6, കൊട്ടിയൂർ 8, കുറുമാത്തൂർ 1, കൂത്തുപറമ്പ് നഗരസഭ 3, മാടായി 3, മലപ്പട്ടം 9, മാങ്ങാട്ടിടം 13, മട്ടന്നൂർ  10, 12, 32, മയ്യിൽ 1, 16, മൊകേരി 4, 7, മുഴക്കുന്ന് 12, നാറാത്ത് 17, പടിയൂർ കല്ല്യാട് 6, 13, പാപ്പിനിശേരി 5, 10, 19, പട്ടുവം 10, പയ്യന്നൂർ  43, പേരാവൂർ 14, തലശേരി51, തളിപ്പറമ്പ് 4, 19, 32, 34, ഉദയഗിരി 14 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും. ചെറുതാഴം 4, കണ്ണൂർ  25, കോട്ടയം മലബാർ 1, കുറുമാത്തൂർ 2, പാനൂർ 17, തലശേരി 20, വേങ്ങാട് 17  വാർഡുകൾ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ  കണ്ടെയ്‌ൻമെന്റ് സോണാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top