19 February Tuesday

വിദ്വാന്‍ എന്‍ കോയിത്തട്ട ജന്മശതാബ്ദി സമാപനം 28ന്

വെബ് ഡെസ്‌ക്‌Updated: Friday Aug 26, 2016

 തലശേരി> വാസ്തുശാസ്ത്രപണ്ഡിതനും കവിയും ഗ്രന്ഥകാരനുമായ വിദ്വാന്‍ എന്‍ കോയിത്തട്ടയുടെ ജന്മശതാബ്ദി ആഘോഷം 28ന് സമാപിക്കും. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 9.30ന് സമാപനസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പകല്‍ 11ന് സാഹിത്യസമ്മേളനത്തില്‍  ഡോ. കെ എച്ച് സുബ്രഹ്മണ്യന്‍ (മലയാള നിരൂപണസാഹിത്യത്തിന്റെ സുവര്‍ണരേഖകള്‍), വനിഷ വത്സന്‍ (എന്‍ കോയിത്തട്ടയുടെ രചനകളിലൂടെ), രാമകൃഷ്ണന്‍ കണ്ണോം (കവിതയുടെ പുതിയ കാഴ്ചപ്പാട്) എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. 

പകല്‍ രണ്ടിന് വാസ്തുശാസ്ത്രസമ്മേളനം കാലടി സംസ്കൃത സര്‍വകലാശാല വാസ്തുവിദ്യാ ഡീന്‍ ഡോ. പി വി }ഔസേഫ് ഉദ്ഘാടനം ചെയ്യും. 27ന് കുടുംബസംഗമം.  കഴിഞ്ഞ  സെപ്തംബര്‍ 20നാണ് ജന്മശതാബ്ദി ആഘോഷം തുടങ്ങിയത്.
മലയാളസാഹിത്യത്തിനും വാസ്തുശാസ്ത്രത്തിനും വിലപ്പെട്ട സംഭാവന നല്‍കിയ സംസ്കൃതപണ്ഡിതനാണ് എന്‍ കോയിത്തട്ട. മനുഷ്യാലയചന്ദ്രിക വ്യാഖ്യാനം ഉള്‍പ്പെടെ ശില്‍പശാസ്ത്രരംഗത്തുമാത്രം ആറ് ഗ്രന്ഥങ്ങളുണ്ട്. ആറു കവിതാസമാഹാരവും കാശ്മീരിന്റെ കണ്ണുനീര്‍, ശാന്തിഗീതം എന്നീ ഖണ്ഡകാവ്യങ്ങളും കോയിത്തട്ട രചിച്ചതാണ്.  1930കളില്‍ തലശേരി ബിഇഎംപി സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. 1942–43 കാലത്ത് അതേ സ്കൂളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചു. 1990 ഒക്ടോബര്‍ ഏഴിനായിരുന്നു മരണം.  വാര്‍ത്താസമ്മേളനത്തില്‍ പി വിജയന്‍, സത്യനാരായണന്‍ കോയിത്തട്ട, നാരായണന്‍ രാഘവന്‍, ബാലാമണി ഓസ്ട്രേലിയ, ബാലമന്‍, ദിലീപ്കുമാര്‍ പാറേമ്മല്‍, ദീപ്തിരാഘവന്‍, ദിവ്യരാഘവന്‍, പി രഞ്ജിത്ത്കുമാര്‍ എന്നിവരും പങ്കെടുത്തു. 
പ്രധാന വാർത്തകൾ
 Top