19 September Sunday

884 പേര്‍ക്കുകൂടി 
കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021
കണ്ണൂർ
ജില്ലയിൽ ഞായറാഴ്ച  884 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 864 പേർക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ നാലുപേർക്കും  16 ആരോഗ്യ പ്രവർത്തകർക്കുമാണ് രോ​ഗം. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 11.96 ശതമാനം.  ഇതുവരെ റിപ്പോർട്ട് ചെയ്ത് കോവിഡ്  കേസുകൾ 181188 ആയി. 1041 പേർ  രോഗമുക്തി നേടി.  ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 173724 ആയി. 1021 പേർ മരിച്ചു.  4910 പേർ ചികിത്സയിൽ. 
മൊബൈൽ ആർടിപിസിആർ 
പരിശോധന
തിങ്കളാഴ്ചത്തെ  മൊബൈൽ ലാബ്  സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന കേന്ദ്രങ്ങൾ: കല്ലിക്കണ്ടി അൽ ഇസ്ലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ,  കാക്കയങ്ങാട് പാർവതി ഓഡിറ്റോറിയം, വീരഞ്ചിറ എ കെ ജി വായനശാല , ചെറുകുന്ന് തറ ബോർഡ് സ്‌കൂൾ , എരിപ്രം നൂറുൽ ഹുദാ മദ്രസ, ഉമ്മറപ്പൊയിൽ ഡിസിസി, ചെങ്ങളായി പ്രാഥമികാരോഗ്യകേന്ദ്രം( രാവിലെ 10 –4). പെരുമ്പുളിക്കരി നവോദയ  വായനശാല , മുഴപ്പിലങ്ങാട് വയോജന വിശ്രമ കേന്ദ്രം( രാവിലെ 10–-   12.30 ) കുറ്റ്യാട്ടൂർ   കുറുവോട്ടുമൂല സെൻട്രൽ സിആർസി വായനശാല, പാലയാട് ഡയറ്റ് കോൺഫറൻസ് ഹാൾ(പകൽ 2–-4). 
ഇന്ന്‌ കോവാക്‌സിൻ 
ജില്ലയിൽ തിങ്കളാഴ്ച മുൻകൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18 വയസ്സിനുമുകളിൽ പ്രായമുള്ളവർക്കുള്ള രണ്ടാം ഡോസ് കോവാക്‌സിൻ 17 കേന്ദ്രത്തിൽ നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top