25 August Sunday

കിസാൻ വായനശാല ആൻഡ‌് ഗ്രന്ഥാലയം തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

കർഷക സംഘം ജില്ലാ കമ്മിറ്റി ഓഫീസിൽ കിസാൻ വായനശാല ആൻഡ്‌ ഗ്രന്ഥാലയത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ച ശേഷം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്‌ണൻ പുസ്‌തകം കാണുന്നു.

 കണ്ണൂർ

കിസാൻ വായനശാല ആൻഡ‌് ഗ്രന്ഥാലയം കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ‌്തു. കാർഷിക മേഖലയെയും കർഷകസമര ചരിത്രങ്ങളെയും  പുതിയ തലമുറയ‌്ക്ക‌് പരിചയപ്പെടുത്താനും ചരിത്ര വിദ്യാർഥികൾക്ക‌് പഠനത്തിന‌് ആവശ്യമായ സൗകര്യമൊരുക്കുന്നതിനും കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ‌്  ജില്ലാ കമ്മിറ്റി ഓഫീസിൽ ഗ്രന്ഥാലയം ഒരുക്കിയത‌്. 
ക്രിയാത്മകമായ വായനയിലേക്ക‌് പുതുതലമുറ മാറണമെന്ന‌് കെ വി രാമകൃഷ‌്ണൻ പറഞ്ഞു. വായന വളരുന്നുണ്ടെങ്കിലും അതുസംബന്ധിച്ച ചർച്ചകൾ വിരളമാണ‌്. അതുകൊണ്ടുതന്നെ വായനയുടെ ഗുണഫലം ലഭിക്കുന്നില്ല–- അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ‌് ഒ വി നാരായണൻ അധ്യക്ഷനായി. വി നാരായണൻ, എം ഷാജർ, പി കെ ബൈജു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വൽസൻ പനോളി സ്വാഗതവും പുല്ലായിക്കൊടി ചന്ദ്രൻ നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top