15 December Sunday

സ‌്കൂളുകൾ കേന്ദ്രീകരിച്ച‌് ബോധവൽക്കരണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019
കണ്ണൂർ
സ‌്കൂളുകൾ കേന്ദ്രീകരിച്ച‌്  എക‌്സൈസ‌് വിപുലമായ  ലഹരിവിരുദ്ധ–- ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും. അധ്യാപകരെയും രക്ഷിതാക്കളെയും നാട്ടുകാരെയും കുട്ടികളെയും ഉൾപ്പെടുത്തിയുള്ള വിപുലമായ ക്യാമ്പയിന‌്  ബുധനാഴ‌്ച തുടക്കമാകും.
ജില്ലയിലെ എല്ലാ സ‌്കൂളുകളിലും ലഹരിക്കെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസുകൾ നടത്തും. രക്ഷിതാക്കളെയും സ‌്കൂളുമായി ബന്ധപ്പെടുന്ന സന്നദ്ധപ്രവർത്തകരെയുമാണ‌്  ക്ലാസുകളിൽ ഉൾപ്പെടുത്തുക. 
സെമിനാറുകളും സംഘടിപ്പിക്കും. 
കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനുള്ള എളുപ്പ വഴികളാണ‌് ഇത്തരം ക്ലാസുകളിലൂടെ കൈമാറുക. കുട്ടികളുടെ കൂട്ടുകെട്ടുകൾ, കൂട്ടുകൂടുന്ന സ്ഥലങ്ങൾ,  പെരുമാറ്റത്തിലെ മാറ്റങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുന്നതിന‌് മാർഗനിർദേശങ്ങളും നൽകും. ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടമ്മമാർക്ക‌് പ്രത്യേക പരിശീലനം നൽകുന്നതിനും എക‌്സൈസ‌് ലക്ഷ്യമിടുന്നുണ്ട‌്. 
സ‌്കൂളുകളിൽ അവതരിപ്പിക്കുന്നതിനായി ലഹരിമരുന്നിന്റെ ദൂഷ്യവശങ്ങൾ വെളിവാക്കുന്ന ഏകപാത്ര നാടകവും എക‌്സൈസ‌് വകുപ്പ‌് തയ്യാറാക്കുന്നുണ്ട‌്. ലഹരി ഉപയോഗം വ്യാപകമായി കണ്ടെത്തിയ മുഴപ്പിലങ്ങാട‌് കേന്ദ്രീകരിച്ച‌് പ്രത്യേക ബോധവൽക്കരണ പ്രവർത്തനങ്ങളാണ‌് നടത്തുക. തീരപ്രദേശങ്ങളിലാകെയും ഇത്തരം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.
പ്രധാന വാർത്തകൾ
 Top