തളിപ്പറമ്പ്
പ്ലസ്‌ടുവിന് എട്ടാംതവണവയും നൂറുമേനി നേടി കാരക്കുണ്ട് ഡോൺ ബോസ്കോ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂൾ. പരിമിതികളോട് ഏറ്റുമുട്ടിയാണ് മിന്നും ജയം നേടിയത്. കൊമേഴ്‌സ് വിഷയത്തിൽ പരീക്ഷ എഴുതിയ 15 കുട്ടികളിൽ മുഴുവൻ പേരും വിജയിച്ചു. രണ്ടുപേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. എസ് കെ ഹരികൃഷ്‌ണൻ, അൽഫോൺസ മേരി എന്നിവരാണ് എ പ്ലസ് നേടിയത്.
പട്ടുവം ദീനസേവന സഭ സ്ഥാപനമായ ഡോൺ ബോസ്കോ സ്കൂൾ ഹയർസെക്കൻഡറി പരീക്ഷയിൽ തുടർച്ചയായി എട്ടാംവർഷമാണ് നൂറുമേനി കൊയ്‌തത്. ബധിര വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസം നൽകുന്ന ജില്ലയിലെ ഏക സ്ഥാപനമാണിത്. എസ്‌എസ്‌എൽസിക്കും ഉന്നതവിജയം നേടാൻ സാധിച്ചു. കലാകായിക മത്സരങ്ങളിൽ സംസ്ഥാന, ദേശീയതലത്തിൽ മികച്ച വിജയം നേടാൻ വിദ്യാർഥികൾക്ക് സാധിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച ജയം ഉറപ്പിക്കുമ്പോഴും ഹയർസെക്കൻഡറി തസ്‌തിക നിർണയം പൂർത്തിയാവാതെ കിടക്കുകയാണ്. 2914ൽ എയ്‌ഡഡ് പദവി ലഭിച്ചെങ്കിലും സ്ഥിര അധ്യാപക നിയമനമില്ലാത്തതിനാൽ താൽകാലിക അധ്യാപകരാണ് ക്ലാസെടുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..