05 July Sunday
പുതിയ കോവിഡ്‌ കേസുകളില്ല

വീണ്ടും ആശ്വാസത്തിന്റെ ദിനം

പ്രത്യേക ലേഖകൻUpdated: Thursday Mar 26, 2020

വാഹനങ്ങളുമായി നഗരത്തിലെത്തിയവരെ പൊലീസ്‌ പരിശോധിക്കുന്നു.

കണ്ണൂർ

കണ്ണൂരിന്‌ വീണ്ടും ആശ്വാസത്തിന്റെ ദിനം. തുടർച്ചയായ രണ്ടാംദിവസവും പുതിയ കോവിഡ്‌ പോസിറ്റീവ്‌ കേസുകളില്ല. അതേസമയം, നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 7990 ആയി വർധിച്ചു. ആശുപത്രികളിൽ 81 പേരാണ്‌ നിരീക്ഷണത്തിൽ. 41 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 26 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും 14 പേർ തലശേരി ജനറൽ ആശുപത്രിയിലും. ബാക്കി 7909 പേർ വീടുകളിൽ. 
ഇതുവരെയായി 240 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 154 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 149 എണ്ണവും  നെഗറ്റീവ്. 86 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. നിലവിലുള്ള 16 പോസിറ്റീവ് കേസുകളിൽ അഞ്ചെണ്ണം മാത്രമാണ്‌ ജില്ലയിൽനിന്ന്‌ സാമ്പിളുകൾ അയച്ചവ. ഒമ്പതെണ്ണം എറണാകുളം ഗവ. മെഡിക്കൽ കോളേജിൽനിന്നും ഒരെണ്ണം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽനിന്നും ഒരെണ്ണം ബംഗളൂരു ആർജിഐസിഡിയിൽനിന്നും ശേഖരിച്ചതാണ്.  തുടർഫലങ്ങൾ നെഗറ്റീവായതിനാൽ ഒരാൾ വീട്ടിലേക്കു മടങ്ങി. 
ചൊവ്വാഴ്‌ച രാവിലെ എട്ടുമുതൽ വൈകിട്ട് 6.20വരെ കണ്ണൂർ വിമാനത്താവളത്തിൽ  നാല്‌ ആഭ്യന്തര വിമാനങ്ങളിലായി എത്തിയ 257  യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി.
24 മണിക്കൂറിനിടെ കിളിയന്തറ ചെക്ക് പോസ്റ്റിലൂടെ കടന്നുപോയ 288 വാഹനങ്ങളിലെത്തിയ 496 യാത്രക്കാരെയും സ്ക്രീൻ ചെയ്തു. ജില്ലയിൽ സജ്ജമാക്കിയ 1848 ആരോഗ്യ പ്രവർത്തകസംഘങ്ങൾ ബുധനാഴ്‌ച 10296 വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി.
ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ഇതുവരെ  7835 സ്ഥാപനങ്ങൾ സന്ദർശിച്ചതിൽ 3713 ഇടങ്ങളിൽ ബ്രേക്ക് ദി ചെയിൻ കിയോസ്ക് സ്ഥാപിച്ചതായി കണ്ടെത്തി. ഈ സ്ഥാപനങ്ങളിലെ 310 അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണവും ഹിന്ദിയിലുള്ള ലഘുലേഖ വിതരണവും നടത്തി.  തളിപ്പറമ്പ്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, തലശേരി, കണ്ണൂർ എന്നിവിടങ്ങളിലെ 23 കേന്ദ്രങ്ങൾ സന്ദർശിച്ച് 223 അതിഥി തൊഴിലാളികൾക്കും ബോധവൽക്കരണം നടത്തി. 
ഇതോടെ ജില്ലയിലെ 1607 കേന്ദ്രങ്ങളിലായി 10,531 അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്തി.  കോവിഡ് കെയർ സെന്ററുകളിലെ 21 ജീവനക്കാർക്കും കെയർടേക്കർമാർക്കും പരിശീലനം നൽകി.
പ്രധാന വാർത്തകൾ
 Top