29 May Friday

വീട്ടിലിരുന്നാൽ മതി; ഹോംശ്രീയുണ്ടല്ലോ...

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ഹോംഡെലിവറി

ഹോംശ്രീ, കണ്ണൂർ

വീട്ടിലിരുന്നാൽ അത്യാവശ്യസാധനങ്ങൾക്ക് എന്തുചെയ്യും? അടുത്തുള്ള കടയിൽ കിട്ടാത്തത് വാങ്ങാൻ ടൗൺവരെ എങ്ങനെ പോകും? ഇതൊന്നുമാലോചിച്ച് ഇനി തലപുകയ്ക്കണ്ട. ആവശ്യമുള്ളതെന്തും ഇനി ഹോംശ്രീ വീട്ടിലെത്തിക്കും. 
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കുടുംബശ്രീയുടെ ഈ പുതിയ സംരംഭം ജില്ലയിൽ ബുധനാഴ്‌ച പ്രവർത്തനം തുടങ്ങി. ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് കുടുംബശ്രീ പ്രവർത്തകർക്ക് ലഭിച്ചത്. 
കുടുംബശ്രീയുടെ തനത് ഉൽപന്നങ്ങളും പൊതു കമ്പോളത്തിലുള്ള മറ്റ് ഉൽപന്നങ്ങളും ആവശ്യക്കാരുടെ വീട്ടുപടിക്കൽ എത്തിക്കും. കുടുംബശ്രീ എഡിഎസുകളുടെ നേതൃത്വത്തിലാണ് പ്രദേശികമായി ഈ സംവിധാനം പ്രവർത്തിക്കുന്നത്.
നിലവിൽ കുടുംബശ്രീ ഹോം ഷോപ്പ് മാർക്കറ്റിങ്ങിന്റെ ഭാഗമായി പ്രവർത്തിക്കുന്ന 250ലേറെ കുടുംബശ്രീ പ്രവർത്തകർ അടുത്ത 21 ദിവസം ഹോംശ്രീ സംവിധാനത്തിന്റെ ഭാഗമാവും. സാധനങ്ങൾ ആവശ്യമുള്ളവർ തൊട്ടടുത്ത കുടുംബശ്രീ യൂണിറ്റുകളിലോ തദ്ദേശ സ്ഥാപനങ്ങളിലോ ബന്ധപ്പെട്ടാൽ മതി.
പ്രധാന വാർത്തകൾ
 Top