17 January Sunday

എം കെ രാഘവൻ എംപിക്കെതിരെ വിജിലൻസ്‌ അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020
കോഴിക്കോട്‌
കോൺഗ്രസ്‌ നേതാവ്‌ എം കെ രാഘവൻ എംപിക്കെതിരെ വിജിലൻസ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അധിക തുക ചെലവഴിച്ചതിലുമാണ് അന്വേഷണം. കൈക്കൂലിക്കേസിൽ ലോക്‌സഭാ സ്‌പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. നടക്കാവ്‌ പൊലീസ്‌ അന്വേഷിച്ച കേസാണ്‌ വിജിലൻസിന്‌ കൈമാറിയത്‌.
എം കെ രാഘവനെതിരെ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് ആരോപണമുയർന്നത്. ടിവി 9 ചാനൽ സ്റ്റിങ് ഓപ്പറേഷൻ നടത്തി എം കെ രാഘവന്റെ ചില വെളിപ്പെടുത്തലുകൾ പുറത്തുവിട്ടിരുന്നു. ഫൈവ് സ്റ്റാർ ഹോട്ടൽ തുടങ്ങാനെന്ന പേരിലാണ് ചാനൽ പ്രവർത്തകർ രാഘവനെ സമീപിച്ചത്. ഈ സന്ദർഭത്തിൽ തെരഞ്ഞെടുപ്പ് ചെലവുകൾക്ക് അഞ്ചുകോടി രൂപ ഡൽഹി ഓഫീസിൽ എത്തിക്കാൻ എം കെ രാഘവൻ ആവശ്യപ്പെടുന്നതാണ് അന്ന് പുറത്തുവിട്ടത്.
കേസന്വേഷണത്തിന് ലോക്‌സഭാ സ്‌പീക്കറുടെ അനുമതി വേണമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ വിജിലൻസ് ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ പിസി ആക്ട് 17 എ അനുസരിച്ചാണ് ഇപ്പോ‍ഴത്തെ നടപടി. 
വിജിലൻസ് കോഴിക്കോട് റേഞ്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.  അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ വിജിലൻസ്‌ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top