28 November Monday
ലൈബ്രറി കൗൺസിൽ

പുസ്തകോത്സവം ഇന്ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവത്തിന്റെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച ബാലവേദി സം​ഗമം ലഹരിവിരുദ്ധ ചിത്രരചനയില്‍നിന്ന്

കണ്ണൂർ

ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി സംഘടിപ്പിച്ച പുസ്തകോത്സവം ഞായറാഴ്‌ച സമാപിക്കും. സമാപന സമ്മേളനം രാവിലെ 10.30ന്‌ കലക്ടർ എസ്‌ ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്യും. 
ആറുദിവസമായി കണ്ണൂർ കലക്ടറേറ്റ്‌ മൈതാനിയിൽ നടന്ന പുസ്‌തകോത്സവത്തിൽ  നൂറിൽപരം പ്രസാധകരാണ്‌ പങ്കെടുത്തത്‌.  ശനിയാഴ്‌ച ബാലവേദി സംഗമവും കുട്ടികളുടെ ലഹരിവിരുദ്ധ ചിത്രരചനയും നടന്നു. ചിത്രകാരൻ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
 ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷനായി. സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ഇ വി രാമകൃഷ്ണന് എബി എൻ ജോസഫ് ഉപഹാരം നൽകി. ഷിജിത്ത് വായന്നൂർ, മുകുന്ദൻ മഠത്തിൽ, പി കെ വിജയൻ, പ്രസാദ് കൂടാളി, മനോജ് കുമാർ പഴശ്ശി എന്നിവർ സംസാരിച്ചു. ചിത്രരചനയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ എബി എൻ ജോസഫ്, എം കെ രമേശ് കുമാർ, വി കെ പ്രകാശിനി, വർഗീസ് കളത്തിൽ എന്നിവർ വിതരണം ചെയ്തു. പവിത്രൻ മൊകേരി സ്വാഗതവും വിജയൻ മാച്ചേരി നന്ദിയും പറഞ്ഞു.
വനിതാ സെമിനാറും വനിതാവേദി പ്രവർത്തക സംഗമവും എൻ സുകന്യ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് ടി പി വേണുഗോപാലൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ രത്നകുമാരി മുഖ്യാതിഥിയായി. നടി ഗായത്രി വർഷ ‘സാഹിത്യത്തിലെ സ്ത്രീജീവിതം’  വിഷയം അവതരിപ്പിച്ചു. വി കെ പ്രകാശിനി സ്വാഗതം പറഞ്ഞു. തുടർന്ന് കണ്ണൂർ താലൂക്കിലെ ഗ്രന്ഥശാലപ്രവർത്തകരുടെ കലാപരിപാടികൾ അരങ്ങേറി.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top