09 December Friday

ലഹരിമുക്ത കേരളം: പരിശീലനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

ജില്ലാതല അധ്യാപക പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ

ലഹരിമുക്ത കേരളത്തിനായി ഒക്ടോബർ രണ്ടിന് ജില്ലയിലെ വിദ്യാലയങ്ങളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാഡുതല ബോധവൽക്കരണം.  ഇതിനുമുന്നോടിയായുള്ള ജില്ലാതല അധ്യാപക പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ കെ രത്‌നകുമാരി അധ്യക്ഷയായി.  അസി. എക്‌സൈസ് കമീഷണർ ടി രാഗേഷ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ആർഡിഡി പി വി പ്രസീദ, എസ് കെ ജയദേവൻ, ടി പി അശോകൻ, രാജേഷ് കടന്നപ്പള്ളി, കെ കെ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഇ സി വിനോദ് സ്വാഗതവും കെ സി സുധീർ കുമാർ നന്ദിയും പറഞ്ഞു. സിവിൽ എക്‌സെസ്  ഓഫീസർ കെ പി സമീർ, ഡോ. ദീപക് കെ പ്രഭാകർ എന്നിവർ ക്ലാസെടുത്തു.  ---

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top