27 October Wednesday

ത്രിപുര 
ഫണ്ട്‌ ശേഖരണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
കണ്ണൂർ
ബിജെപിയുടെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളെ സഹായിക്കാൻ ശനിയാഴ്‌ച സിപിഐ എം ഫണ്ട്‌ ശേഖരിക്കും.  ഫണ്ട്‌ ശേഖരണം  വിജയിപ്പിക്കണമെന്ന്   ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭ്യർഥിച്ചു.
മുൻ മുഖ്യമന്ത്രിയും പി ബി അംഗവുമായ മണിക് സർക്കാരിനെ 15 തവണയാണ് സംഘപരിവാർ ക്രിമിനലുകൾ ആക്രമിച്ചത്. സിപിഐ എം സംസ്ഥാന-, പ്രാദേശിക ഓഫീസുകൾ തകർത്തു.  എഴുന്നൂറോളം ചെറുതും വലുതുമായ ഓഫീസുകളാണ്  ആക്രമിച്ചത്. 
വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും കയറിയാണ് ഹുണ്ടിക കളക്ഷനിലൂടെ ഫണ്ട് ശേഖരിക്കുക. 38038 ബ്രാഞ്ച് പരിധിയിലും പട്ടണങ്ങളിലും ഫണ്ട് ശേഖരണം പ്രവർത്തനം സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top