25 October Sunday

മീന്‍പിടിത്ത തൊഴിലാളികള്‍ക്ക് വായ്പ

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020
കണ്ണൂർ
രജിസ്‌ട്രേഷനും ലൈസൻസുമുള്ള മീൻപിടിത്ത യാനങ്ങളുടെ ഉടമകളും മീൻപിടിത്ത തൊഴിലാളികളുമായവർക്ക്  ഇന്ധനം, ഐസ്, കയറ്റിറക്ക് കൂലി തുടങ്ങിയ ദൈനംദിന ചെലവുകൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് വഴി ലഘുവായ്പകൾ നൽകുന്നു. മത്സ്യഫെഡിന്‌ കീഴിലെ സഹകരണ സംഘങ്ങളിൽ അംഗങ്ങളായ മീൻപിടിത്ത മണ്ണെണ്ണ കാർഡിനുടമകളായവർക്ക് അപേക്ഷിക്കാം.  അപേക്ഷ ഗോപാലപേട്ട (9526041122), കണ്ണൂർ (9526042444), പുതിയങ്ങാടി (9526041270) ക്ലസ്റ്റർ ഓഫീസുകൾ മുഖേന ലഭിക്കും.  അവസാന തിയതി 30. അപേക്ഷയോടൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോ എട്ട് എണ്ണം, ആധാറിന്റെ കോപ്പി, നികുതി രശീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, മീൻപിടിത്ത യാനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസിന്റെ കോപ്പി, ക്ഷേമനിധി പാസ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം അതത് ക്ലസ്റ്റർ ഓഫീസർമാരെ സമീപിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top