14 October Monday

കടമ്പൂർ ഹയർസെക്കൻഡറി മാനേജരുടെ നടപടി അപലപനീയം: കെഎസ്ടിഎ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024
കണ്ണൂർ
കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ്‌ കെ പി ഷാജുവിനെ അന്യായമായി സസ്‌പെൻഡ്‌ചെയ്ത താൽക്കാലിക മാനേജർ പി മുരളീധരന്റെ  നടപടിയെ   കെഎസ്ടിഎ ജില്ലാ കമ്മിറ്റി അപലപിച്ചു. കേരള ഹൈക്കോടതി വിധികളുടെയും  സുപ്രീംകോടതിയുടെയും ഉത്തരവുകളുടെയും പിൻബലത്തിൽ പ്രിൻസിപ്പൽ  ഇൻ ചാർജായ  അധ്യാപകനെ തൽസ്ഥാനത്തുനിന്ന്‌ മാറ്റാനുള്ള  ഗൂഢാലോചനയാണ്‌ സസ്‌പെൻഷൻ.  പൊതുപരീക്ഷയുടെ ചോദ്യപേപ്പർ മോഷ്ടിക്കാൻ ശ്രമിച്ചും ഒരു വിഭാഗം അധ്യാപകരെ ഭീഷണിപ്പെടുത്തി  ഹയർസെക്കൻഡറി ഓഫീസിലേക്ക് മാർച്ച് നടത്തിയും പ്രിൻസിപ്പൽ ഇൻ ചാർജിനെ ഉപദ്രവിക്കാൻ മാനേജർ നേരത്തെ ശ്രമിച്ചിരുന്നു. ഇതെല്ലാം പരാജയപ്പെട്ടപ്പോഴാണ് ഒരു രക്ഷിതാവിനെ സ്വാധീനിച്ച്  വിദ്യാർഥികളെ സമരത്തിനിറക്കിയെന്ന  പരാതി എഴുതിവാങ്ങി  സസ്‌പെൻഡ്‌ ചെയ്തത്.
വർഷങ്ങളായി ഹയർസെക്കൻഡറി  വിദ്യാർഥികളിൽനിന്നുൾപ്പെടെ  ഭീമമായ ഫീസ്, വൈദ്യുതി  ചാർജ്‌, വാട്ടർ ചാർജ്‌  എന്നിവ ഈടാക്കുകയാണ്‌. ഇത്തരം  നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക്  കൂട്ടുനിൽക്കാത്തതാണ് കള്ളപ്പരാതിയിലൂടെ  സസ്പെൻഡ്‌  ചെയ്യാൻ മാനേജരെ പ്രേരിപ്പിച്ചത്.  മാനേജർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കാത്തവരെയും മാനേജർക്ക്‌ വേണ്ടി സ്കൂളിൽ രൂപീകരിച്ച അധ്യാപകസംഘടനയിൽ അംഗമാകാത്തവരെയും തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്ന രീതി അവസാനിപ്പിക്കേണ്ടതുണ്ട്‌. 
 ദ്രോഹനടപടികളിലൂടെ സ്‌കൂളിനെ  തകർക്കുന്ന മാനേജരെ തൽസ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യുന്നതുവരെ  പ്രക്ഷോഭം തുടരും. യോഗത്തിൽ  ജില്ലാ പ്രസിഡന്റ്‌  കെ പ്രകാശൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ  എ കെ ബീന,  കെ സി  മഹേഷ്, സംസ്ഥാന എക്സിക്യൂട്ടീവംഗം  കെ സി സുധീർ, ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top