19 September Thursday

ഓണം ഖാദിമേള മൈലാപ്പട്ടും വാരണാസിയുമായി സില്‍ക്ക് സാരി പവലിയന്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

 കണ്ണൂർ

കണ്ണൂർ ടൗൺ സ്‌ക്വയറിൽ ഖാദി ഗ്രാമോദ്യോഗ്‌ ഭവനിൽ നടക്കുന്ന ഓണം ഖാദിമേളയിൽ സിൽക്ക്‌ സാരി പവലിയൻ തുറന്നു. മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. ഖാദി സിൽക്ക് സാരിയുടെ ആദ്യ വിപണനവും മന്ത്രി നിർവഹിച്ചു. ഓണംമേള പ്രതിവാര നറുക്കെടുപ്പിന്റെ വിജയികളെ മന്ത്രി പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഇരിട്ടിയിലും (നമ്പർ- 13011) രണ്ടാം സമ്മാനം കണ്ണൂരിലും (നമ്പർ- 105863) മൂന്നാം സമ്മാനം (നമ്പർ- 113863)  പയ്യന്നൂരിലുമാണ്. 
സിൽക്ക് സാരിയിൽ മൈലാപ്പട്ട്, കാന്താ, വാരണാസി, പയ്യന്നൂർ പട്ട് സാരി, ടസ്സർ, ജെറി സിൽക്ക്, ത്രീഡി, പ്രിന്റഡ് സിൽക്ക്, ജൂട്ട് സിൽക്ക്, ടിഎൻആർ സാരീസ് തുടങ്ങിയവയും 30 ശതമാനം റിബേറ്റോടെ  ലഭിക്കും. ഖാദി ബോർഡംഗം  കെ ധനഞ്ജയൻ, പയ്യന്നൂർ ഖാദി ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി, പ്രോജക്ട് ഓഫീസർ എൻ നാരായണൻ, കെ വി ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡിജിപി ലോക് നാഥ് ബെഹ്‌റ എന്നിവരും മേള സന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top