24 October Thursday

പോകാനിടമില്ല തലചായ്‌ക്കാനിടമില്ലാതെ കുടകിലെ 100 മലയാളി കുടുംബങ്ങൾ

മനോഹരൻ കൈതപ്രംUpdated: Sunday Aug 25, 2019
സിദ്ധാപുരം (കർണാടകം)
തലചായ്ക്കാനുണ്ടായിരുന്ന വീട് പ്രളയം ഇല്ലാതാക്കിയതോടെ പോകാനിടമില്ലാതെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതത്തിൽ കഴിയുകയാണ്‌ കുടകിലെ 100 മലയാളി കുടുംബങ്ങൾ. ഇവരുടെ വേദനക്ക്‌ പരിഹാരം കാണാൻ കർണാടക സർക്കാരും തയ്യാറാകാത്തതോടെ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ കുടുംബങ്ങൾ തിങ്കളാഴ്‌ച   മാർച്ച‌് നടത്തും. സോമവാർപേട്ട താലൂക്കിലെ നെല്യാഹുദിക്കേരി പഞ്ചായത്തിലെ കുടുംബങ്ങളാണ്‌ സഹന സമരത്തിലേക്കിറങ്ങുന്നത‌്. വീടുകളെല്ലം തകർന്നു. നെല്യാഹുതിക്കേരി യുപി സ‌്കൂളിലൊരുക്കിയ   ക്യാമ്പിലാണ‌്  255 പേർ കഴിയുന്നത‌്. ക്യാമ്പവസാനിപ്പിച്ച‌് പിരിഞ്ഞുപോകണമെന്നും സ‌്കൂൾ പ്രവർത്തിപ്പിക്കണമെന്നും അധികൃതർ ഉത്തരവ‌് ഇറക്കിയിരിക്കുകയാണ്‌. കിടപ്പാടമൊരുക്കാൻ ഒരുരൂപപോലും കൈയിലില്ലാത്തവരാണ്‌ സമരത്തിലേക്കിറങ്ങുന്നത്‌. കുറേപേർ ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും മാറിയെങ്കിലും തീരെ നിവൃത്തിയില്ലാത്തവർ ക്യാമ്പിൽനിന്നിറങ്ങിയാൽ അഭയാർഥികളെപോലാവും. 
പുഴ പുറമ്പോക്കുകളിൽ ഉൾപ്പെടെയുള്ള വീടുകളാണ‌് പ്രളയം കൊണ്ടുപോയത‌്.  വിവിധ  ക്യാമ്പുകളിൽ മാറ്റി മാറ്റി താമസിപ്പിച്ചാണ‌് ഇവരെ നിലവിലെ ക്യാമ്പിലെത്തിച്ചത‌്. പുനരധിവാസ സൗകര്യം കിട്ടിയില്ലെങ്കിൽ ചൊവ്വാഴ‌്ച മുതൽ   പട്ടിണി സമരം നടത്താനൊരുങ്ങുകയാണ‌് ഈ കുടുംബങ്ങൾ
പ്രധാന വാർത്തകൾ
 Top