22 October Tuesday

ഐടി മേഖലയില്‍ തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
കണ്ണൂർ
ഐടി മേഖലയിൽ തൊഴിലെടുക്കുന്നവരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ നടപടി സ്വീകരിക്കണമെന്ന് ഐടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
ഐടി മേഖലയിൽ ക്ഷേമനിധി ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് നൽകിയ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. 
ജില്ലാ ലൈബ്രറി ഹാളിൽ സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം സുരേന്ദ്രൻ അധ്യക്ഷനായി.  സംസ്ഥാന ജനറൽ സെക്രട്ടറി എ ഡി ജയൻ സംഘാടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ കെ ദീപക് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി എസ് മധുസൂദനൻ, സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ എന്നിവർ സംസാരിച്ചു. ആർ ഹിരോഷ് അനുശോചന പ്രമേയവും വി സന്തോഷ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സി അനിൽകുമാർ സ്വാഗതം പറഞ്ഞു. 
എം സുരേന്ദ്രനെ പ്രസിഡന്റായും കെ കെ ദീപകിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ആർ ഹിരേഷ്, സി അനിൽകുമാർ, എം സനിൽകുമാർ (ജോ. സെക്രട്ടറി), ടി കെ അജിത്കുമാർ, കെ എ രജിന, ടി അജിത (വൈസ് പ്രസിഡന്റ്) വി സന്തോഷ് (ട്രഷറർ).
പ്രധാന വാർത്തകൾ
 Top