28 September Tuesday

പാച്ചേനിക്ക്‌ നാടിന്റെ സ്‌മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

ബക്കളത്തെ പാച്ചേനി സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പുഷ്പചക്രം അർപ്പിക്കുന്നു

ബക്കളം
കമ്യൂണിസ്റ്റ് കർഷക നേതാവും  എംഎൽഎയുമായിരുന്ന പാച്ചേനി കുഞ്ഞിരാമന്റെ 23-ാം ചരമവാർഷിക ദിനം ആചരിച്ചു.  ബക്കളത്ത് നടന്ന അനുസ്മരണ യോഗം സിപിഐ എം  ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു.  
പാച്ചേനി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. സിപിഐ എം  ഏരിയാ സെക്രട്ടറി കെ സന്തോഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം  പി മുകുന്ദൻ സംസാരിച്ചു. നേതാക്കളായ കെ കൃഷ്ണൻ,  കെ ദാമോദരൻ, എം വി ജനാർദനൻ, സി അശോക്കുമാർ, കെ ഗണേശൻ എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ സ്വാഗതം പറഞ്ഞു. കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഓൺലൈനായി അനുസ്മരണ പ്രഭാഷണം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top