24 April Wednesday

കൂത്തുപറമ്പിലെ ട്രഞ്ചിങ‌് ഗ്രൗണ്ടിൽ വൻതീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

നഗരസഭയിലെ പാലാപറമ്പ് ട്രഞ്ചിങ‌് ഗ്രൗണ്ടിൽ പ്ലാസ്റ്റിക‌് മാലിന്യങ്ങൾ സൂക്ഷിക്കുന്ന ഷെഡിന് തീപിടിച്ചപ്പോൾ

കൂത്തുപറമ്പ് 
നഗരസഭയിലെ പാലാപറമ്പ് ട്രഞ്ചിങ‌് ഗ്രൗണ്ടിൽ വൻ തീപിടിത്തം. പ്ലാസ്റ്റിക‌് മാലിന്യങ്ങൾ സൂക്ഷിക്കുന്ന ഷെഡ‌് കത്തി നശിച്ചു. തീഗോളങ്ങൾ ആകാശത്തിലേക്കുയർന്നത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.
ഞായറാഴ‌്ച പകൽ ഒന്നരയോടെയാണ് കൂത്തുപറമ്പ് നഗരസഭയുടെ മാലിന്യ സംസ്ക്കരണ കേന്ദ്രമായ പാലാപറമ്പ് ട്രഞ്ചിങ‌് ഗ്രൗണ്ടിൽ വൻ തീപിടിത്തമുണ്ടായത്. വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്ന ഷെഡിലായിരുന്നു ഭീതി ഉയർത്തിയ തീപിടിത്തം. നിമിഷങ്ങൾക്കകം തന്നെ  ശക്തമായ തീയും പുകയും പരിസരമാകെ ആളിപ്പടരുകയായിരുന്നു. 
പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ച ഷെഡ‌് പൂർണമായും തീപിടിത്തത്തിൽ കത്തിയമർന്നു.  കൂത്തുപറമ്പിൽനിന്നും അഗ്നിരക്ഷാസേനയുടെ രണ്ട്‌ യൂനിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തമുണ്ടായ ട്രഞ്ചിങ്ങ് ഗ്രൗണ്ട്  സ്റ്റേഷന് സമീപത്തത‌്. പെട്ടെന്ന് തീ അണയ്ക്കാനായതിനാൽ വൻ ദുരന്തം വഴിമാറുകയായിരുന്നു. 
ആൾപ്പാർപ്പില്ലാത്ത സ്ഥലത്തുള്ള ട്രഞ്ചിങ‌് ഗ്രൗണ്ടിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത ഉയർന്നിട്ടുണ്ട്. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്.
പ്രധാന വാർത്തകൾ
 Top