കണ്ണൂർ
കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ വ്യാഴാഴ്ച നടക്കുന്ന രാജ്യത്തിന്റെ 74ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി കെ രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കും. രാവിലെ എട്ടിന് നടക്കുന്ന ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. പൊലീസിന്റെ നാലും ജയിൽ, എക്സൈസ്, എൻസിസി, എസ്പിസി, ജൂനിയർ റെഡ് ക്രോസ് എന്നിവയും ഉൾപ്പെടെ 36 പ്ലാറ്റൂണുകൾ അണിനിരക്കും. ചക്കരക്കൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി പരേഡ് കമാൻഡറാവും. ഡിഎസ്സി സെന്ററിലേതുൾപ്പെടെയുള്ള ബാൻഡ് സംഘങ്ങൾ പരേഡിൽ അണിനിരക്കും. വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും പത്തോളം ഫ്ളോട്ടുകൾ പരേഡിനെ ആകർഷകമാക്കും. മികച്ച ഫ്ളോട്ടുകൾക്ക് സമ്മാനം നൽകും. ചടങ്ങിൽ പ്ലാസ്റ്റിക്, ഡിസ്പോസിബ്ൾ വസ്തുക്കൾ ഒഴിവാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..