26 February Wednesday

ഉത്സവപ്പറമ്പിൽ നോ പ്ലാസ്‌റ്റിക്‌ ഓർമ മെനഞ്ഞ്‌ ഓല മെടഞ്ഞു

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020

കണ്ടോത്ത‌് കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ വനിതകൾ ഓലക്കുട്ട മെടയുന്നു

പയ്യന്നൂർ

തെങ്ങോല വെറും കാഴ്‌ചവസ്‌തുവല്ലാത്ത കാലമുണ്ടായിരുന്നു. ഓരോ വീടിന്റെയും മേല്‍ക്കൂര അലങ്കരിച്ചിരുന്ന പ്രൗഢിയുടെ  പ്രതീകം. പ്ലാസ്‌റ്റിക്‌ വില്ലനായ കാലത്ത്‌ ഉത്സവപ്പറമ്പിൽ ഈ പരിസ്ഥിതി ദ്രോഹിയെ പടികയറ്റില്ല എന്ന ദൃഢനിശ്‌ചയമെടുത്ത കണ്ടോത്തെ വനിതകൾ പഴയ ഓർമകൾ മെനഞ്ഞെടുത്ത്‌ ഓല മെടഞ്ഞപ്പോൾ 100 ഓലക്കുട്ടകൾ റെഡി. കൂർമ്പാ ഭഗവതി ക്ഷേത്ര ഉത്സവത്തിനായാണ്‌  ഇത്രയുംകുട്ടകൾ മെടഞ്ഞത്‌. 
ഒരു കാലത്ത‌് ഓലക്കുട്ടകൾ കാർഷിക സംസ‌്കൃതിയുടെ പ്രതീകങ്ങളായിരുന്നു. ഇന്ന‌് ഓലമെടയാൻ അറിയുന്നവർ തന്നെ വിരളം.  ഇനിയുള്ള കാലത്ത്‌ ഓലമെടയലിനും കൊട്ടയുണ്ടാക്കുന്നതിനുമെല്ലാം  പ്രാധാന്യമുണ്ടെന്ന‌് തിരിച്ചറിഞ്ഞ‌് ഉത്സവം പൂർണമായും പ്ലാസ‌്റ്റിക്‌ വിമുക്തമാക്കാനാണ്‌ നൂറോളം വനിതകൾ  മെടയാൻ അറിയുന്നവരിൽനിന്ന‌് പരിശീലനം നേടി  കൊട്ടകൾ മടഞ്ഞത‌്. ക്ഷേത്ര ഭക്ഷണശാലയിലും  ഉത്തസവപ്പറമ്പിലും ഇവ സ്ഥാപിക്കും. നഗരസഭാ ശുചീകരണവിഭാഗത്തിന്റെ നിർദേശത്തിന്അനുസരിച്ചാണ്  12 ദിവസത്തെ ഉത്സവകാലത്തും ശൂചീകരണംനടത്തുന്നത‌്.  ഉത്സവം പൂർണമായും ഹരിതോത്സവമായി നടത്തുന്നതിന്റെ പ്രഖ്യാപനം  പയ്യന്നുർ എസ‌്ഐ ശ്രീജിത്ത‌് കോടേരി  നിർവഹിച്ചു.
 
 
പ്രധാന വാർത്തകൾ
 Top