27 September Sunday

മാലോത്ത്‌ കസബ ഗവ. ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
 വെള്ളരിക്കുണ്ട്      
മാലോത്ത് കസബ ഗവ.ഹയർസെക്കൻഡറി സ്കൂൾ 65ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സനോജ് മാത്യു അധ്യക്ഷനായി.പ്രധാനധ്യാപകൻ ഡോ.വി എം ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.പൂർവവിദ്യാർഥികളിൽ വിവിധ മേഖലകളിൽ പ്രശസ്തരായ മഞ്ജിത്ത് സുമൻ, അജിത്ത് ജാൻ, രമേശ് രാഘവൻ, ലിമിജ ബിന്ദുരാജ്, സി ആർ അനിൽ, എം എസ് അനിൽ, ശശികുമാർ, എം ആർ രതീഷ് എന്നിവരെ അനുമോദിച്ചു. മികച്ച വിദ്യാർഥികൾക്ക് ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ കെ വി പുഷ്പ ഉപഹാരം നൽകി . 
വെള്ളരിക്കുണ്ട് സി ഐ എൻ ഒ സിബി സമ്മാനങ്ങൾ വിതരണം ചെയ്തു. ഡിഇഒ കെ സരസ്വതി, സിൽവി പ്രഭാകരൻ, ജോയി മൈക്കിൾ, മിനി മാത്യു, സി വി സുമതി, ജയന്തി ബാലൻ, ബിന്ദു സാബു, കെ വി കൃഷ്ണൻ, സത്യൻ പാടിയിൽ, ലത ബാലകൃഷ്ണൻ, ബിജി ജോൺ, അന്നമ്മ മാത്യു, എൻ വി പ്രമോദ്, കെ ഡി മോഹനൻ, വി കെ ചന്ദ്രൻ, സി എച്ച് അബ്ദുൽ ഖാസിം, പി എ മധു, വിൻസി തോമസ്, രാധ രവി, എമിൽ ജയിംസ്, ടി കെ സനീഷ്, ശ്രീഹരി എന്നിവർ സംസാരിച്ചു. വിജി കെ ജോർജ് സ്വാഗതവും പി പി ജയൻ നന്ദിയും പറഞ്ഞു.
കോമഡിതാരം കൂത്തുപറമ്പ് കുഞ്ഞിക്കണ്ണൻ, മകാരം മാത്യു എന്നിവരുടെ സംയുക്ത കലാപ്രകടനവും , വിദ്യാർഥികൾ, പൂർവവിദ്യാർഥികൾ, എന്നിവരുടെ കലാപരിപാടികളും അരങ്ങേറി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top