22 January Saturday

കണ്ണോത്തുംചാലില്‍ ലോറിക്ക് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

ദേശീയപാതയിൽ കണ്ണോത്തുംചാലിന് സമീപം ലോറിക്ക് തീപിടിച്ചപ്പോൾ

കണ്ണൂർ
ദേശീയപാതയിൽ കണ്ണോത്തുംചാലിൽ ലോറിക്ക് തീപിടിച്ചു. കണ്ണോത്തുംചാൽ വളവിന് സമീപം നാഷണൽ ഫർണിച്ചർ, ടിവി സ്റ്റാൻഡ്‌ ഹൗസ് എന്നീ കടകൾക്ക് സമീപം ചൊവ്വ പുലർച്ചെ 2.30നാണ് തീപിടിത്തം. കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് ഫാൻസി സാധനം കയറ്റിവന്ന ലോറിക്കാണ് തീപിടിച്ചത്. 
ഓടികൊണ്ടിരുന്ന ലോറിയുടെ മുൻഭാ​ഗത്തുനിന്നാണ് തീ ഉയർന്നത്. ലോറിയിലുണ്ടായിരുന്ന സാധനങ്ങൾ കത്തി നശിച്ചു. രണ്ട് യൂണിറ്റ് അ​ഗ്നിരക്ഷാസേനയെത്തിയാണ്  തീ നിയന്ത്രണ വിധേയമാക്കിയത്. 
ജില്ലാ ഫയർ ഓഫീസർ ബി രാജ്, സ്റ്റേഷൻ ഓഫീസർ കെ വി ലക്ഷ്മണൻ എന്നിവർ  നേതൃത്വം നൽകി. തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ അൽപനേരം ​ഗതാ​ഗതം തടസ്സപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top